347 പേര്‍ക്ക് കോവിഡ്, രോഗമുക്തി 215

കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നി​െന്നത്തിയ മൂന്ന്, ഇതരസംസ്ഥാനങ്ങളില്‍ നി​െന്നത്തിയ മൂന്ന്, സമ്പര്‍ക്കം വഴി 341 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം കോര്‍പറേഷനില്‍ 97 പേര്‍ക്ക് രോഗബാധയുണ്ടായി. കടപ്പാക്കട -13, മങ്ങാട് -ഒമ്പത്, ശക്തികുളങ്ങര -എട്ട്, പുള്ളിക്കട, മൂതാക്കര എന്നിവിടങ്ങളില്‍ ആറ് വീതം അയത്തില്‍, കരിക്കോട്, കാവനാട് ഭാഗങ്ങളില്‍ അഞ്ച് വീതം മരുത്തടി, തങ്കശ്ശേരി, ചാത്തിനാംകുളം എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് കോര്‍പറേഷന്‍ പരിധിയിലെ രോഗികള്‍. ഈസ്​റ്റ്​ കല്ലട -23, പെരിനാട് -14, അഞ്ചല്‍ -12, കല്ലുവാതുക്കല്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 11 വീതം, കരീപ്ര -ഏഴ്, കടയ്ക്കല്‍, കൊട്ടാരക്കര, പവിത്രേശ്വരം, പേരയം ഭാഗങ്ങളില്‍ ആറ് വീതം, കുണ്ടറ, കൊറ്റങ്കര, നീണ്ടകര, പത്തനാപുരം, പുനലൂര്‍, മൈലം എന്നിവിടങ്ങളില്‍ അഞ്ച് വീതം, ഇളമാട്, കുളക്കട, ചവറ, തേവലക്കര, പട്ടാഴി, പന്മന, പരവൂര്‍, പൂയപ്പള്ളി, ശാസ്താംകോട്ട ഭാഗങ്ങളില്‍ നാല് വീതം, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുലശേഖരപുരം, തഴവ, നെടുമ്പന, പനയം, പിറവന്തൂര്‍, മൈനാഗപ്പള്ളി, ശൂരനാട് എന്നിവിടങ്ങളില്‍ മൂന്ന് വീതവുമാണ് രോഗികള്‍. ജില്ലയില്‍ 215 പേര്‍ രോഗമുക്തി നേടി. ആഗസ്​റ്റ്​ 25ന് മരിച്ച കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 18ന് മരിച്ച കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.