133 പേർക്കുകൂടി കോവിഡ്; രോഗമുക്തി 58

കൊല്ലം: ജില്ലയിൽ ബുധനാഴ്ച 133 പേർ കോവിഡ് പോസിറ്റിവായി. 58 പേർ രോഗമുക്തരായി. 1066 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുനലൂർ താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക അലയമൺ കരുകോൺ സ്വദേശിനിയും തൃക്കടവൂർ സി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകയായ കുപ്പണ സ്വദേശിക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ആലപ്പാട് പഞ്ചായത്തിൽ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പണ്ടാരത്തുരുത്തിൽ ഏഴ്, വെള്ളനാതുരുത്തിൽ 13 എന്നിങ്ങനെയാണ് വാർഡ് തിരിച്ചുള്ള കണക്ക്. ആര്യങ്കാവ് പഞ്ചായത്തിൽ പോസിറ്റിവായ ഏഴിൽ ആറുപേരും നെടുമ്പാറ സ്വദേശികളാണ്. കരുനാഗപ്പള്ളി നഗരസഭ പരിധിയിൽ രോഗം സ്ഥിരീകരിച്ച ഏഴിൽ നാലുപേർ കോഴിക്കോട് സ്വദേശികളാണ്. കരുനാഗപ്പള്ളി എസ്.വി.എം, പട. നോർത്ത്, മരു സൗത്ത് എന്നിവിടങ്ങളിൽ ഒാരോരുത്തർ പോസിറ്റിവായി. കൊട്ടാരക്കര നഗരസഭയിലെ അഞ്ച് പോസിറ്റിവ് കേസുകളിൽ മൂന്നെണ്ണം കിഴക്കേതെരുവിലാണ്. കൊട്ടാരക്കരയിലും മുസ്​ലിം സ്ട്രീറ്റിലുമാണ് മറ്റ് രണ്ട് കേസ്. കൊറ്റങ്കരയിൽ പേരൂരിലും ടി.കെ.എം സി.പി.ഒയിലും ഒന്നുവീതം പോസിറ്റിവായി. തൃക്കടവൂർ മേഖലയിൽ കുരീപ്പുഴ -അഞ്ച്, മതിലിൽ നാല്, കോട്ടയ്ക്കകം - ഒന്ന്, കുളക്കട പഞ്ചായത്തിൽ പുത്തൂർ, മാവടി പൂവറ്റൂർ, മൈലംകുളം, കുളക്കട എന്നിവിടങ്ങളിൽ ഒന്നുവീതം ആൾക്കാർക്ക് രോഗം സ്ഥിരീകരിച്ചു. ചിതറ പഞ്ചായത്തിലെ ഏഴുരോഗികളിൽ അഞ്ചും സത്യമംഗലത്താണ്. പെരുമ്മൂട്, മതിര സ്വദേശി എന്നിവിടങ്ങളിൽ ഒരോർത്തർക്കും രോഗം സ്ഥിരീകരിച്ചു. പെരിനാട് പഞ്ചായത്തിൽ വെള്ളിമണിലും പ്ലാമുക്കിലും അഞ്ചുപേർ വീതം പോസിറ്റിവായി. വെളിയം പഞ്ചായത്തിൽ കളപ്പിലയിൽ മൂന്നും കൊട്ടറയിൽ രണ്ടും ചടയമംഗലം ഇടയ്ക്കോടും തൊടിയൂർ കല്ലേലിഭാഗത്തും നാലുപേർ വീതം, പൂയപ്പള്ളി മൈലോട്, മൈനാഗപ്പള്ളി വേങ്ങ, നീണ്ടകര വെളിതുരുത്ത് എന്നിവിടങ്ങളിൽ മൂന്നുപേർ വീതവും പോസിറ്റിവായി. വാളകം - രണ്ട്, തെക്കുഭാഗം വടക്കുംഭാഗത്തും വെസ്​റ്റ്​ കല്ലട കോതപുരത്തും രണ്ടും പേർക്കുവീതം രോഗം സ്ഥിരീകരിച്ചു. ആദിച്ചനല്ലൂർ മൈലക്കാട്, ഇടമുളയ്ക്കൽ കൊടിയാറ്റുവിള, ഇളമാട് മൈലോട്, എഴുകോൺ വാളായിക്കോട്, ഏരൂർ പത്തടി, കരീപ്ര ഇടയ്ക്കിടം, പാരിപ്പള്ളി, കോർപറേഷൻ കച്ചേരി കാവൽ നഗർ, കോർപറേഷൻ ദേവി നഗർ, തൃക്കോവിൽവട്ടത്ത് മുഖത്തല, പേരൂർ, പച്ചയിൽ, ചവറ പുതുക്കാട്, ചാത്തന്നൂർ താഴം വടക്ക്, തൊടിയൂർ വട്ടത്തറമുക്ക്, നിലമേൽ, നീണ്ടകര, നെടുവത്തൂർ തേവലപ്പുറം, പൂയപ്പള്ളി കാഞ്ഞിരംപാറ, മയ്യനാട് വാഴപ്പള്ളി, മൈനാഗപ്പള്ളി കടപ്പ, വെട്ടിക്കവല ചക്കുവരയ്ക്കൽ, വെള്ളിനല്ലൂർ ഓയൂർ, ശാസ്താംകോട്ട പുന്നമൂട്, ശാസ്താംകോട്ട, ശാസ്താംകോട്ട മുതുപിലാക്കാട്, ശൂരനാട് നോർത്ത് തൃക്കുന്നപ്പുഴ, ശൂരനാട് നോർത്ത് പുലിക്കുളം, ശൂരനാട് സൗത്ത് ഇഞ്ചക്കാട് എന്നിവിടങ്ങളിൽ ഒരോന്നും വീതമാണ് പോസിറ്റിവ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.