തദ്ദേശീയം sLug ൽ ഉള്ള വാർത്തകൾ

Attention Sakkeer Ikka - ഫയലുകൾ തീർന്നു. ഇതിന്​ തദ്ദേശം സ്​ലഗ്​ കൊടുക്കണം. ​േപജി​ൻെറ ഏറ്റവും മുകളിൽ ഇലക്​ഷനുമായി ബന്ധപ്പെട്ട്​ തന്നിട്ടുള്ള ഇല്ലസ്​ട്രേഷൻ വെക്കണം പുനലൂരിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് പുനലൂർ: നഗരസഭ തെരഞ്ഞെടുപ്പിൽ 35 വാർഡുകളിലും യു.ഡി.എഫ് ധാരണയും സ്ഥാനാർഥി നിർണയവും പൂർത്തിയായി. കോൺഗ്രസ് 29 വാർഡുകളിലും ആർ.എസ്.പി, കേരള കോൺഗ്രസ് ജോസഫ് രണ്ടുവീതവും മുസ്​ലിം ലീഗ്, ജേക്കബ് ഗ്രൂപ്​ സ്വതന്ത്രൻ എന്നിവർ ഒരോ വാർഡിലുമാണ് മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയമായതോടെ സ്ഥാനാർഥികൾ ഒറ്റക്കും പ്രവർത്തകർക്കൊപ്പവും ഇതിനകം വാർഡുകളിൽ സജീവമായി. കോൺഗ്രസിൻെറ അടക്കം നിലവിലെയും മുൻ കൗൺസിലിലെയും പ്രമുഖരായ മിക്കവരും സ്ഥാനാർഥികളായി. മിക്കയിടത്തും സ്ഥാനാർഥികളുടെ വർണപോസ്​റ്ററുകളും പതിച്ചുകഴിഞ്ഞു. സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച രാവിലെ 10ന് ടി.ബി ജങ്ഷനിലെ ജെംസ് അരീന ഓഡിറ്റോറിയത്തിൽ നടക്കും. യു.ഡി.എഫ് നേതാക്കളടക്കം പങ്കെടുക്കും. അടുത്ത ദിവസങ്ങളിലായി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി. വിജയകുമാർ പറഞ്ഞു. സി.പി.എം മുൻ ഏരിയ സെക്രട്ടറി ബി.ജെ.പി സ്ഥാനാർഥി അഞ്ചൽ: സി.പി.എമ്മി​ൻെറ അഞ്ചൽ മുൻ ഏരിയ സെക്രട്ടറി പി.എസ്. സുമൻ ബി.ജെ.പിയുടെ സ്ഥാനാർഥിയായി പ്രചാരണ രംഗത്ത്. മുൻ പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന സുമൻ സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന അന്തരിച്ച പി.കെ. ശ്രീനിവാസ​ൻെറ മകനാണ്. സി.പി.എമ്മി​ൻെറ അഞ്ചൽ ഏരിയ സെക്രട്ടറിയായിരിക്കെ, കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രൻ വധക്കേസുമായി ബന്ധപ്പെട്ട് സുമൻ അറസ്​റ്റ്​ ചെയ്യപ്പെട്ട് ഏതാനും ദിവസം ജയിലിലായിരുന്നു. ജയിൽ മോചിതനായി തിരിച്ചെത്തിയ സുമനെ പിന്നീട്, പാർട്ടി ഏരിയ സെക്രട്ടറിയാക്കിയില്ല. തുടർന്നാണ് അദ്ദേഹം പാർട്ടിയുമായി അകന്നത്. ഇടതുപാർട്ടികൾക്ക് വേരോട്ടമുള്ള ഏരൂർ പഞ്ചായത്തിലെ ടൗൺ വാർഡിലാണ് അദ്ദേഹം മത്സരിക്കുന്നത്. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവും സഹകരണ വകുപ്പ് റീജനൽ മാനേജരായി വിരമിച്ച എ.ജെ. ദിലീപാണ് എൽ.ഡി.എഫ് സ്ഥാഥാനാർഥി. 1995ൽ റെക്കോഡ് ഭൂരിപക്ഷത്തോടെ ഇവിടെ വിജയിച്ചതാണ്. കെ.സി. മുകുന്ദനാണ് യു.ഡി.എഫ് സ്ഥാനാർഥി. സ്​ഥാനാർഥി നിർണയം കീറാമുട്ടി; മുന്നണികളിൽ കലഹം Blurb: മൺറോതുരുത്തിൽ യു.ഡി.എഫിലും പേരയത്ത് എൽ.ഡി.എഫിലും പോര് തുടങ്ങി കുണ്ടറ: ഘടകകക്ഷികളുമായുള്ള സീറ്റ്​ ചർച്ച 80 ശതമാനം പൂർത്തിയായെങ്കിലും പകുതിയിലധികം സീറ്റുകളിലും സ്​ഥാനാർഥി നിർണയം കീറാമുട്ടിയാകുന്നു. മൺറോതുരുത്ത് പഞ്ചായത്തിൽ കോൺഗ്രസിൽ ഗ്രൂപ്​ തിരിഞ്ഞുള്ള കലാപമായി മാറി. മൂന്ന് ടേമായി ഇവിടെ യു.ഡി.എഫിൽ തമ്മിലടിയാണ്. അത് കൈയാങ്കളിയിൽ വരെ എത്തി. കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡൻറിൻെറ നിർദേശപ്രകാരം സ്​ഥാനാർഥി നിർണയത്തിന് ചേർന്ന യോഗവും അലസിപ്പിരിഞ്ഞു. ഐ, എ വിഭാഗം ഏറ്റുമുട്ടിയതോടെ മുൻകാല കലാപം ആവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും മണ്ഡലം പ്രസിഡൻറുമായ സേതുനാഥിൻെറ നേതൃത്വത്തിലായിരുന്നു യോഗം. കൺവീനർ ഉൾപ്പെടെ ഇരുഗ്രൂപ്പിലെ നാലുപേർ വീതം ആകെ ഒമ്പതു പേർ പങ്കെടുത്ത് ചർച്ച ചെയ്യാനായിരുന്നു ഡി.സി.സി പ്രസിഡൻറിൻെറ നിർദേശം. ഐ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡൻറ് താൻ ഉൾ​െപ്പടെ 10 പേരുമായെത്തിയത് എ ഗ്രൂപ്പിലെ മുൻ പഞ്ചായത്ത് പ്രസിഡൻറ് എസ്​. ശോഭ എതിർത്തതോടെയാണ് തമ്മിലടി തുടങ്ങിയിത്. ഡി.സി.സി പ്രസിഡൻറ് നൽകിയ സ്​ഥാനാർഥി പട്ടിക എതിർപക്ഷം വെട്ടിത്തിരുത്തിയെന്നും എതിർപ്പ് പ്രകടിപ്പിച്ചവർ ആരോപിച്ചു. കഴിഞ്ഞ വർഷവും സമാനസംഭവം ഉണ്ടാകുകയും അത് കോൺഗ്രസിലെ ഗ്രൂപ്​ പോര് രൂക്ഷമാക്കുകയും എൽ.ഡി.എഫിന് സുഗമമായി ഭരണത്തിലെത്താൻ സഹായമാവുകയും ചെയ്തിരുന്നു. പേരയം പഞ്ചായത്തിൽ എൽ.ഡി.എഫും സമാന സ്​ഥിതിയാണ് നേരിടുന്നത്. ഇവിടെ സി.പി.എമ്മും സി.പി.ഐയും തമ്മിലാണ് തർക്കം. സി.പി.ഐയുടെ കൈവശമുള്ള ഒരു സീറ്റ് ആർ.എസ്​.പി ലെനിനിസ്​റ്റിന് വിട്ടുനൽകണമെന്ന ആവശ്യമാണ് ചർച്ച വഴിമുട്ടിച്ചത്. ഇപ്പോൾ സി.പി.എം എട്ട് സീറ്റിലും സി.പി.ഐ ആറ് സീറ്റിലുമാണ് മത്സരിക്കുന്നത്. പേരയം പഞ്ചായത്തിൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരിച്ച ചരിത്രവുമുണ്ട്. അന്ന് അത് യു.ഡി.എഫിന് ഗുണമാകുകയാണ് ചെയ്തത്. തങ്ങളുടെ സീറ്റ് വിട്ടുനൽകില്ലെന്ന് സി.പി.ഐ ഉറച്ച നിലപാടെടുക്കുകയും സി.പി.എം അത് അംഗീകരിക്കാതിരിക്കുകയും ചെയ്താൽ അത് പഞ്ചായത്തിൽ എൽ.ഡി.എഫിൻെറ വിജയസാധ്യതയെ ബാധിക്കും. എൽ.ഡി.എഫ്​ കൂട്ടായ്മ ജില്ലയിൽ 3000 കേന്ദ്രങ്ങളില്‍ കൊല്ലം: പിണറായി വിജയന്‍ സര്‍ക്കാറി​ൻെറ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ എൽ.ഡി.എഫ്​ നേതൃത്വത്തില്‍ 3000 കേന്ദ്രങ്ങളില്‍ കൂട്ടായ്മ നടത്തും. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ആറു വരെ ബൂത്ത് മേഖലകളിലാണ് പരിപാടി. രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് കൊല്ലം: മുനിസിപ്പൽ കോർപറേഷിലെ തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് അറിയിക്കുന്നതിനായി കൊല്ലം മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ ഒരു യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് നഗരസഭയിൽ ചേരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുന്ന യോഗത്തിലേക്ക് കോർപറേഷൻ പരിധിയിലെ എല്ലാ രാഷ്​ട്രീയ പാർട്ടികളും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.