'സ്വതന്ത്രഭാരതം 75 വർഷങ്ങൾ' സെമിനാർ

ചവറ: എം.ഇ.എസ്​ ജില്ല കമ്മിറ്റി പന്മന എം.ഇ.എസ്​ ഹയർ സെക്കൻഡറി സ്​കൂളിൽ 'സ്വതന്ത്രഭാരതം 75 വർഷങ്ങൾ' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും ജില്ലതല മെറിറ്റ് അവാർഡ് വിതരണ സമ്മേളനവും ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ വിഷയാവതരണം നടത്തി. ജില്ല പ്രസിഡൻറ്​ കോഞ്ചേരി ഷംസുദീൻ അധ്യക്ഷതവഹിച്ചു. എം.ഇ.എസ്​ ജനറൽ സെക്രട്ടറി പ്രഫ. പി.ഒ.ജെ ലബ്ബ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറി കണ്ണനല്ലൂർ നിസാം, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷെമി, ഡോ. ബി. അബ്​ദുൽസലാം, അഡ്വ. എം. ഇബ്രാഹിംകുട്ടി, എസ്​. ബഷീർ കുഞ്ഞ്, ഡോ. ജമാലുദ്ദീൻ, ചിരാളത് ബദറുദ്ദീൻ, കോയിവിള റഷീദ്, എ. ശിഹാബ്, ഖലീലുദ്ദീൻ കുഞ്ഞ് എന്നിവർ സംസാരിച്ചു. ചൂഷണരഹിത ഉപഭോക്തൃസംസ്‌കാരം വികസിപ്പിക്കണം -മന്ത്രി ജെ. ചിഞ്ചുറാണി (ചിത്രം) കൊല്ലം: ചൂഷണരഹിതമായ ഉപഭോക്തൃസംസ്‌കാരം വികസിപ്പിക്കണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനാചരണത്തി‍ൻെറ ഭാഗമായുള്ള ജില്ലതല പരിപാടി ഉദ്ഘാടനം ചെയുകയായിരുന്നു അവർ. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കായുള്ള ചിത്രരചന-ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ഡി.ഡി.ആര്‍.സി പ്രസിഡൻറ് ഇ.എം. മുഹമ്മദ് ഇബ്രാഹിം, ദക്ഷിണമേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. അനില്‍രാജ്, ജില്ല ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ എസ്. അജി, ജില്ല ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി. ജയചന്ദ്രന്‍, സപ്ലൈകോ റീജനല്‍ മാനേജര്‍ വി. ജയപ്രകാശ്, ജില്ല സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.