കോവിഡ് സ്‌ക്വാഡ് പരിശോധന: 57 സ്ഥാപനങ്ങള്‍ക്ക് പിഴ

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 57 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ വാളകം, അമ്പലക്കര, നെല്ലിക്കുന്നം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് പിഴ ചുമത്തി. 103 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാര്‍ പരിശോധനയില്‍ പങ്കെടുത്തു. കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, കെ.എസ്.പുരം, പന്മന ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 18 സ്ഥാപനങ്ങളിൽനിന്ന്​ പിഴ ഈടാക്കി. 57 പേര്‍ക്ക് താക്കീത് നൽകി. കുന്നത്തൂരില്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ട​ൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴ ചുമത്തി. 57 പേര്‍ക്ക് താക്കീത് നല്‍കി. പുനലൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, അറയ്ക്കല്‍, ആയൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കുമാരി ഗീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കുലശേഖരപുരത്ത് 50 കുടുംബങ്ങൾ സി.പി.എം വിട്ട്​ സി.പി.ഐയിൽ ചേർന്നു (ചിത്രം) കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സി.പി.എം ശക്തികേന്ദ്രമായ കുലശേഖരപുരത്ത് സി.പിഎമ്മിലുയർന്ന പോരിനെത്തുടർന്ന്​ 50 കുടുംബങ്ങൾ പാർട്ടി വിട്ട്​ സി.പി.​െഎയിൽ ചേർന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കുലശേഖരപുരത്ത് 5000 വോട്ടുകൾക്ക്​ പിന്നിൽ പോയിരുന്നു. ഏത് തെരഞ്ഞടുപ്പിലും എൽ.ഡി.എഫിന് മുൻതൂക്കം ലഭിക്കുന്ന ഇവിടെ ഇക്കുറി ഇടതുസ്ഥാനാർഥിയെ തോൽപിക്കുന്നതിന് സി.പി.എമ്മിലെ ഒരു വിഭാഗം ഒത്താശ ചെയ്തെന്ന ആക്ഷേപമാണ്​ ഉയർന്നിരിക്കുന്നത്​. ഇതിൽ പ്രതിഷേധിച്ചാണ്​ സി.പി.എം പ്രവർത്തകരുടെ പാർട്ടിവിടൽ. ജില്ലയിലെ മുതിർന്ന നേതാവായിരുന്ന അന്തരിച്ച എൻ. ശ്രീധരനെന്ന എൻ.എസി​ൻെറ നാട്​ കൂടിയാണ്​ കുലശേഖരപുരം. എതാനും മാസം മുമ്പ് എൻ.എസി​ൻെറ കുടുംബം സി.പി.എം ലോക്കൽ കമ്മിറ്റിക്ക് വായനശാലക്കായി സംഭാവന ചെയ്ത ഭൂമി സി.പി.എം ലോക്കൽ കമ്മിറ്റി മറിച്ചുവിറ്റത്​ ഏറെ വിവാദമായിരുന്നു. ഇതിനെത്തുടർന്ന്​ പ്രാദേശിക നേതൃത്വത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നതി​ൻെറ തുടർച്ചയായാണ്​ ഇപ്പോൾ അമ്പതോളം കുടുംബങ്ങൾ പാർട്ടി വിട്ടത്. ഇതുകൂടാതെ സി.പി.എം ഭരണത്തിലുള്ള സഹകരണ സംഘത്തിലേക്ക് നടന്ന നിയമനങ്ങളെ തുടർന്നും പാർട്ടിയിൽ പ്രശ്​നങ്ങളുയർന്നിരുന്നു. ബാലസംഘം ഏരിയ കൺവീനറും പഞ്ചായത്ത് സൻെറർ വെസ്​റ്റ്​ ബ്രാഞ്ച് സെക്രട്ടറിയും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റിവ് പ്രസിഡൻറുമായിരുന്ന ശിവകുമാർ, മുൻ ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ, ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് സെക്രട്ടറി പ്രസന്നൻ തുടങ്ങി 50 കുടുംബങ്ങളാണ്​ പാർട്ടി വിട്ടത്. പാർട്ടി വിട്ടവരെ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ സി.പി.ഐയിലേക്ക് പാർട്ടി പതാക നൽകി സ്വീകരിച്ചു. ആർ. രാമചന്ദ്രനെ തോൽപിക്കാൻ കൂട്ടുനിന്നെന്ന്​ ആരോപിച്ചാണ്​ സി.പി.എമ്മിൽ ഭിന്നത ഉയർന്നതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.