കോവിഡ് പ്രോട്ടോകോൾ ലംഘനം: റൂറൽ പൊലീസ് 48 കേസുകളെടുത്തു

കൊട്ടാരക്കര: കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 48 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 136 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസെടുത്തു. ക്വാറൻറീൻ ലംഘിച്ച ആറ് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ ചവറ: ക്വാറൻറീൻ ലംഘിച്ച ആറ് തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പിടിയിൽ. മത്സ്യബന്ധനത്തിനായി പോകുന്ന ഇതരസംസ്ഥാന തോഴിലാളികൾക്ക് ജാഗ്രതാപോർട്ടൽ രജിസ്ട്രേഷൻ, ക്വാറൻറീൻ പൂർത്തീകരിച്ച സർട്ടിഫിക്കറ്റ്, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ കോസ്​റ്റൽ പൊലീസ് സ്​റ്റേഷനിൽ ഹാജരാക്കി ഫിഷറീസ് വകുപ്പിൻെറ പാസ്​ വേണമെന്നാണ് ചട്ടം. ഇതൊന്നും പാലിക്കാതെ കൊല്ലം തോപ്പിൽകടവിൽ നിന്ന് ആറ് തമിഴ്നാട് സ്വദേശികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് രാത്രിയിൽ കോസ്​റ്റൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തുടർന്ന് കൊല്ലം തോപ്പിൽ ബോട്ടുടമയായ ഹെൻട്രിയെ വിളിച്ചുവരുത്തി തൊഴിലാളികളെ ജില്ല കോവിഡ് കൺട്രോൾറൂമിൻെറ നിർദേശാനുസരണം ഉടമയുടെതന്നെ ​െചലവിൽ ക്വാറൻറീൻ ചെയ്തു. ബോട്ടുടമക്കെതി​െര ക്വാറൻറീൻ ലംഘിച്ചതിന് ശക്തികുളങ്ങര പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസങ്ങളിൽ ബോട്ടു തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കോസ്​റ്റൽ സി.ഐ എസ്. ഷരീഫ്, എസ്.ഐ പ്രശാന്തൻ, പി.ആർ.ഒ ശ്രീകുമാർ, സി.പി.ഒ അനിൽ എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും നിയമാനുസരണമല്ലാതെ എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.