കോവിഡ് 440 പേര്‍ക്ക് കൂടി; രോഗമുക്തി 195

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നി​െന്നത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 436 പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകക്കുമാണ് രോഗം. 195 പേര്‍ രോഗമുക്തി നേടി. തൃക്കോവില്‍വട്ടം-36, കുലശേഖരപുരം-22, ആലപ്പാട്-21, തൃക്കരുവ-17, ശൂരനാട്-13, ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 12 വീതം, പന്മന-10, നീണ്ടകര-ഒമ്പത്, തേവലക്കര, തെക്കുംഭാഗം, പെരിനാട്, ഇളമ്പള്ളൂര്‍ ഭാഗങ്ങളില്‍ എട്ടുവീതം, മൈനാഗപ്പള്ളി, മയ്യനാട്, പോരുവഴി എന്നിവിടങ്ങളില്‍ ഏഴുവീതം, മൈലം, കുണ്ടറ, എഴുകോണ്‍ എന്നിവിടങ്ങളില്‍ ആറുവീതം, വിളക്കുടി, പേരയം, കരവാളൂര്‍, കുളക്കട, നെടുമ്പന, പനയം എന്നിവിടങ്ങളില്‍ അഞ്ചുവീതം, പുനലൂര്‍, കല്ലുവാതുക്കല്‍, ഏരൂര്‍, പരവൂര്‍, പത്തനാപുരം, തൊടിയൂര്‍, ചവറ, കുമ്മിള്‍ ഭാഗങ്ങളില്‍ നാലുവീതം, തഴവ, ഇടമുളയ്​ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതം രോഗികളാണുള്ളത്. കൊല്ലം കോര്‍പറേഷനില്‍ 102 രോഗബാധിതരുണ്ട്. കാവനാട്-16, അയത്തില്‍-10, മരുത്തടി-ഏഴ്, ഇരവിപുരം-അഞ്ച്, പുന്തലത്താഴം- നാല്, ശക്തികുളങ്ങര, വടക്കേവിള, രാമന്‍കുളങ്ങര, മതിലില്‍, കൂട്ടിക്കട, കിളികൊല്ലൂര്‍, കരിക്കോട്, കടപ്പാക്കട എന്നിവിടങ്ങളില്‍ മൂന്നുവീതം രോഗബാധിതരുമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.