കോവിഡ് മാനദണ്ഡം ലംഘിച്ചതിന്​ 408 പേർക്കെതിരെ നടപടി

കൊല്ലം: ഓണത്തിരക്കിനോടനുബന്ധിച്ച് കോവിഡ് സമൂഹവ്യാപനം നിയന്ത്രിക്കുന്നതിന്​ പൊതുസ്ഥ​ലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഉൾ​െപ്പടെ തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ്​ പരിശോധന ശക്തമാക്കി. തിരക്ക് നിയന്ത്രിക്കുന്നതിന്​ മൊബൈൽ, ബൈക്ക്, ഫുട്ട് പ​േട്രാളിങ്, പൊലീസ്​ പിക്കറ്റ് എന്നിവ ഏർപ്പെടുത്തി. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി വാഹനപരിശോധനയും ശക്തമാക്കി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 288 കേസുകൾ കേരള പകർച്ചവ്യാധി നിയന്ത്രണ​ ഓർഡിനൻസ്​ പ്രകാരം രജിസ്​റ്റർ ചെയ്തു. ശുചീകരണസംവിധാനം ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 27 കടയുടമകൾക്കെതിരെ നടപടിയെടുത്തു. നിയന്ത്രണം ലംഘിച്ച 33 വാഹന ഉടമകൾക്കെതിരെയും പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാതിരുന്നതിന് 242 പേരിൽനിന്നും പിഴ ഉൾപ്പെടെ ഈടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.