തെരുവുനായ്ക്കൾ 27 കോഴികളെ കൊന്നു

(ചിത്രം) ഓയൂർ: 27 കോഴികളെ തെരുവുനായ്ക്കൾ കൊന്നു. കരിങ്ങന്നൂർ വാഴവിള ചേരിയിൽ വീട്ടിൽ മുരളീധരൻ നായരുടെ വീട്ടിലെ കോഴികളെയാണ് കഴിഞ്ഞരാത്രി തെരുവുനായ്​ക്കൾ ആക്രമിച്ചത്​. രാവിലെ മുരളീധരൻ കൂട്ടിൽ ചെന്നപ്പോൾ കോഴികൾ ചത്തുകിടക്കുന്നതാണ് കണ്ടത്. നായ്ക്കൾ തടിക്കൂട് തകർക്കുകയും ചെയ്​തു. വെളിനല്ലൂർ പഞ്ചായത്തിൽ തെരുവുനായ്ക്കൾ വർധിച്ചുവരികയാണ്. തെരുവുനായ്​ ശല്യം പരിഹരിക്കാൻ പഞ്ചായത്ത്​ നടപടി സ്വീകരിക്കുന്നില്ലെന്ന്​ ആക്ഷേപമുണ്ട്​. പാലിയേറ്റിവ് രോഗികൾക്ക് കുത്തിവെപ്പ്​ തുടങ്ങി അഞ്ചൽ: ഗ്രാമപഞ്ചായത്തിൽ രജിസ്​റ്റർ ചെയ്ത പാലിയേറ്റിവ് രോഗികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ്​ ആരംഭിച്ചു. പൂർണമായി കിടപ്പിലായവർക്ക് വീട്ടിലെത്തിയും അല്ലാത്തവർക്ക് സി.എച്ച്.സിയുടെ വാക്‌സിനേഷൻ സൻെററിലുമായാണ് കുത്തിവെപ്പ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.