പത്തനംതിട്ടയിൽ 27 പേര്‍ രോഗമുക്തരായി: മൂന്ന്​ പേർക്ക്​ രോഗം

പത്തനംതിട്ട: ജില്ലയില്‍ 27 പേര്‍ കോവിഡ് മുക്തരായി. ഞായറാഴ്​ച മൂന്നു പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ജൂണ്‍ 27ന് കുവൈത്തില്‍നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിയായ 35കാരന്‍, ജൂണ്‍ 23ന് കുവൈത്തില്‍നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 39കാരന്‍, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില​​ുള്ള സൗദിയില്‍നിന്നും എത്തിയ പന്തളം സ്വദേശിനിയായ 43കാരി എന്നിവർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ജില്ലയില്‍ ഇതുവരെ ആകെ 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 159 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 148 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലക്ക്​ പുറത്തും ചികിത്സയിലാണ്. പുതിയതായി ഒമ്പതുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ എത്തിയ 2783 പേരും വിദേശത്തുനിന്നും എത്തിയ 2589 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്ന്​ ഞായറാഴ്​ച എത്തിയ 196 പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു. 853 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.