'കഥയോണം - 2021' സമാപിച്ചു

കൊല്ലം: കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്കാരിക വേദി കാഥികൻ കെടാമംഗലം സദാനന്ദ​ൻെറ സ്മരണാർഥം സംഘടിപ്പിച്ച കഥാപ്രസംഗമേള . പതിനാല് ദിവസം നീണ്ട മേളയുടെ സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കെടാമംഗലം സദാനന്ദൻ സ്മാരക കലാവേദിയുടെ ഫേസ്​ബുക്ക് പേജിൽ എല്ലാദിവസവും രാത്രി എട്ടുമണിക്കായിരുന്നു പരിപാടികൾ. 14 കാഥികർ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. വടക്കൻ പറവൂർ ആസ്ഥാനമാക്കി കെടാമംഗലം സദാനന്ദന് സ്മാരകം നിർമിക്കാനും കഥാപ്രസംഗത്തെ പരിപോഷിപ്പിക്കുന്നതിനും വിദ്യാർഥികളിൽ അവബോധമുണ്ടാക്കുന്നതിനും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പരിപാടികൾ ആവിഷ്കരിക്കാനും തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ ആലപ്പി ഋഷികേശ്, സൂരജ് സത്യൻ, അഡ്വ.കെ.പി.സജിനാഥ്, വി.വി. ജോസ് കല്ലട, നരിക്കൽ രാജീവ് കുമാർ, മുത്താന സുധാകരൻ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.