അഞ്ചുവര്‍ഷത്തിനകം പ്രതീക്ഷിക്കുന്നത് 20 ലക്ഷം തൊഴിലവസരം -മന്ത്രി ബാലഗോപാല്‍

(ചിത്രം) കൊല്ലം: സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനകം 20 ലക്ഷത്തോളം തൊഴിലവസരം ഒരുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിൻെറ പ്രതീക്ഷയെന്ന് മന്ത്രി കെ.എന്‍. ബാലഗോപാൽ‍. ചവറ ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ്​ കണ്‍സ്ട്രക്ഷനില്‍ കേരള നോളജ് എക്കോണമി മിഷന്‍ ആവിഷ്‌കരിച്ച കെ-ഡിസ്‌കി​ൻെറ ആഭിമുഖ്യത്തില്‍ നടത്തിയ തൊഴില്‍മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതക്കും തൊഴില്‍ നൈപുണ്യത്തിനും അനുയോജ്യമായ അവസരങ്ങളിലേക്ക് നയിക്കുകയെന്നതാണ് മേളയുടെ സവിശേഷത. സ്വകാര്യ മേഖലയിലെ അവസരങ്ങള്‍ക്കൊപ്പം സംരംഭകരായി സ്വയംതൊഴില്‍ വരുമാനം നേടാനുള്ള വഴികളും ഇവിടെ തുറക്കപ്പെടും. ആവശ്യക്കാര്‍ക്ക് നൈപുണ്യ പരിശീലനത്തിനുള്ള അവസരവും ഒരുക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍, എ.ഡി.എം എന്‍. സാജിത ബീഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരി‍, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുളസീധരന്‍പിള്ള, അംഗം പ്രിയ ഷിനു, ഐ.ഐ.ഐ.സി ഡയറക്ടര്‍ ഡോ. ബി. സുനില്‍കുമാര്‍, ജില്ല ലേബര്‍ ഓഫിസര്‍ എ. ബിജു, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.