പന്മനയില്‍ ആളില്ലാത്ത വീട്ടില്‍നിന്ന്​ 18.5 പവന്‍ കവര്‍ന്നു

-ചിത്രം- ചവറ: ആളില്ലാത്ത വീട്ടില്‍നിന്ന്​ 18.5 പവന്‍ സ്വര്‍ണം കവര്‍ന്നു. പന്മന, ആക്കല്‍ ക്ഷേത്രത്തിന്​ തെക്ക്​ ശോഭ ഭവനത്തില്‍ സോമന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ടു ദിവസം വീട്ടില്‍ ആളില്ലാത്തതിനാല്‍ ഞായർ, തിങ്കൾ ദിവസങ്ങളിലാകാം മോഷണം നടന്നതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ചുറ്റുമതിലും ഗേറ്റുമുള്ള വീടി​ൻെറ രണ്ടാം നിലയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. അടുക്കളവാതില്‍ തകര്‍ത്താണ് മോഷ്​ടാക്കള്‍ വീട്ടിനുള്ളില്‍ കയറിയതെന്നാണ് പ്രാഥമിക നിഗമനം. അലമാരകളെല്ലാം തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയ​േപ്പാഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ചവറ പൊലീസ് കേസെടുത്തു. ആഗസ്​റ്റ്​ അഞ്ചിന് സമാനമായ കവര്‍ച്ച പന്മന മുഖംമൂടി ജങ്​ഷനിലെ വീട്ടിലും നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.