കോവിഡ് മാനദണ്ഡം ലംഘിച്ചതിന്​ 172 കേസ്

കൊല്ലം: കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിൻെറ ഭാഗമായി പൊലീസ്​ പരിശോധന ശക്തമാക്കി. പരിശോധനകളിൽ 172 കേസുകളിലായി 227 പേരും അഞ്ച് വാഹനങ്ങളും പിടിയിലായി. സാമൂഹിക അകലം പാലിക്കാതിരിക്കുക, കോവിഡ് മാനദണ്ഡം ലംഘിക്കുക എന്നിവക്കാണ് േകസ് രജിസ്​റ്റർ ചെയ്തത്. മാസ്​ക് ധരിക്കാതിരുന്ന 456 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 'വിശ്വകർമ പുരോഹിതരെ ഉൾ​െപ്പടുത്തണം' കൊല്ലം: കേന്ദ്ര സർക്കാർ രൂപവത്​കരിച്ച വിദഗ്ധസമിതിയിൽ വിശ്വകർമ പുരോഹിതരായ പണ്ഡിതന്മാരെ ഉൾപ്പെടുത്തണമെന്ന്​ ശ്രീവിശ്വകർമവേദ പഠന കേന്ദ്ര ധാർമിക സംഘം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം തുടങ്ങുന്നതുതന്നെ വിശ്വകർമജരിൽ നിന്നാണെന്നും അതിനാൽ വിശ്വകർമ പുരോഹിതരായ പണ്ഡിതരെ കൂടി ഉൾപ്പെടുത്തിയാലേ ചരിത്രം രേഖപ്പെടുത്താനും ഗവേഷണം പൂർത്തീകരിക്കാനും സാധിക്കുകയുള്ളൂവെന്നും സംഘം സംസ്​ഥാന പ്രസിഡൻറ് ആറ്റൂർ ശരത്ചന്ദ്രനും ജനറൽ സെക്രട്ടറി പി. വിജയബാബുവും പറഞ്ഞു. വർക്കിങ്​ പ്രസിഡൻറ് പി. വാസുദേവൻ മുളങ്കാടകം അധ്യക്ഷത വഹിച്ചു. ട്രഷറർ ആശ്രാമം സുനിൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി. സുധാകരൻ, ബിനു ആചാര്യ, ശശാങ്കൻ, പ്രകാശ്, സുരേഷ് ബാബു, പ്രസാദ്, രാമചന്ദ്രൻ കടകംപള്ളി, വെള്ളിമൺ സുകുമാരനാചാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.