കോവിഡ് 1605, രോഗമുക്തി 1858

കൊല്ലം: ജില്ലയില്‍ വ്യാഴാഴ്​ച 1605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1858 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1596 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 501 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ 39 വീതവും കരുനാഗപ്പള്ളി-27, കൊട്ടാരക്കര-എട്ട് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-49, ചിതറ, തൃക്കോവില്‍വട്ടം, പെരിനാട് - 39 വീതം, ചടയമംഗലം-38, കുളത്തൂപ്പുഴ-36, ഇടമുളയ്ക്കല്‍, തേവലക്കര, വെളിയം-32 വീതം, ഇളമ്പള്ളൂര്‍, മയ്യനാട്- 30 വീതം, ചാത്തന്നൂര്‍, വെളിനല്ലൂര്‍ -27 വീതം, അലയമണ്‍ -24, കടയ്ക്കല്‍, പത്തനാപുരം - 21 വീതം, ചിറക്കര -20, കല്ലുവാതുക്കല്‍, തൊടിയൂര്‍- 19 വീതം നെടുമ്പന -17, അഞ്ചല്‍, കുളക്കട, ശൂരനാട് സൗത്ത് 16 വീതം, നിലമേല്‍, പട്ടാഴി വടക്കേക്കര 15 വീതം കുലശേഖരപുരം, കൊറ്റങ്കര പ്രദേശങ്ങളില്‍ 14 വീതവും പനയം, പന്മന, മേലില - 13 വീതവും ഓച്ചിറ, ക്ലാപ്പന - 12 വീതവും ഇട്ടിവ, തലവൂര്‍, നെടുവത്തൂര്‍, വിളക്കുടി, വെട്ടിക്കവല - 11 വീതവും കുണ്ടറ, പൂതക്കുളം, ശാസ്താംകോട്ട -10 വീതം. മറ്റിടങ്ങളില്‍ പത്തിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. 8154 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ വ്യാഴാഴ്​ച 8154 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. മൂന്ന് ആരോഗ്യപ്രവര്‍ത്തകരും 1780 മുന്നണിപ്പോരാളികളും 18നും 44നും ഇടയിലുള്ള 3505 പേരും 45 നും 59 നും ഇടയിലുള്ള 1850 പേരും 60 വയസ്സിന് മുകളിലുള്ള 517 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 51 മുന്നണിപ്പോരാളികള്‍ക്കും ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും 18 നും 44 നും ഇടയിലുള്ള എട്ടുപേര്‍ക്കും 45 നും 59 നും ഇടയിലുള്ള 265 പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 174 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.