കാഷ്യൂ കോർപറേഷൻ 15 കോടി രൂപ വിതരണം ചെയ്യും

കൊല്ലം: കാഷ്യൂ കോർപറേഷൻ ഫാക്ടറികളിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം, ബോണസ്​ അഡ്വാൻസ്​, ഒഴിവ്ശമ്പളം ഇനത്തിൽ 15 കോടി രൂപ വിതരണം ചെയ്യുമെന്ന് കോർപറേഷൻ ചെയർമാൻ എസ്.​ ജയമോഹൻ അറിയിച്ചു. കേന്ദ്ര തൊഴിലാളിസംഘടനകളുടെ യോഗം ചേർന്നാണ്​ വിതരണത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ബോണസ്​ ഫാക്ടറി വഴി തൊഴിലാളികൾക്ക് നേരിട്ട്​ വിതരണം ചെയ്യും. 9500 രൂപ ബോണസ് ​അഡ്വാൻസും രണ്ട്​ ഒഴിവ്​ ശമ്പള ഇനത്തിൽ 600 രൂപയും ലഭിക്കും. ജീവനക്കാർക്ക് മൂന്നുമാസത്തെ ശമ്പളത്തിന്​ തുല്യമായ തുകയായ 21000 രൂപ ലഭിക്കും. പതിമൂവായിരം പേർക്ക് ഈ നിലയിൽ ആനുകൂല്യം ലഭിക്കും. ഗ്രാറ്റ്വിറ്റി ഇനത്തിൽ 10 കോടി രൂപ വിതരണം ചെയ്​തുവരുന്നതായും ചെയർമാൻ പറഞ്ഞു. സമ്മാനദാനം കൊല്ലം: മാപ്പിള കലാസാഹിത്യസമിതി കൊല്ലം ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലതല ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരവിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് സെപ്റ്റംബറിൽ നടത്താൻ കൊല്ലം ജില്ല പ്രവർത്തക സമിതിയോഗം തീരുമാനിച്ചു. പ്രസിഡൻറ് എസ്. അഹമ്മദ് ഉഖൈൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് പോരുവഴി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ അബ്​ദുൽ അസീസ് ഉദ്​ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി പോരുവഴി എം.എ. സലാം മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.