തഴവയിൽ ആശാ പ്രവർത്തകക്ക്‌ കോവിഡ് സ്ഥിരീകരിച്ചു; 120പേരെ ആൻറിജൻ ടെസ്​റ്റിന്​ വിധേയരാക്കി

കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിലെ 10ാം വാർഡിൽ ആശാ പ്രവർത്തകക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് തഴവ കുടുംബാരോഗ്യ കേന്ദ്രത്തി‍ൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ച ആശാ പ്രവർത്തകയുമായി സമ്പർക്കത്തിലായ ജീവനക്കാരെ സ്രവ പരിശോധനക്ക് വിധേയരാക്കിയ ശേഷം ആശുപത്രിയിൽ അണുനശീകരണം നടത്തി. 16ന് ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഇൻ -ചാർജ് ഡോക്ടർ ജാസ്മിൻ റിഷാദ് അറിയിച്ചു. സെപ്റ്റംബർ എട്ട് ചൊവ്വാഴ്ച രാവിലെ 10.30നും 11നും മധ്യേ കുടുംബാരോഗ്യ കേന്ദ്രത്തിൽ വന്നവർ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്ന് തഴവ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ് വാര്യത് അറിയിച്ചു. തഴവ തണ്ണീർക്കര സ്വാബ് കലക്​ഷൻ സൻെററിൽ 120 പേരെ ആൻറിജൻ ടെസ്​റ്റിന്​ വിധേയരാക്കി. അതിൽ നാലുപേർ പോസിറ്റിവായി. ശൂരനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പരിശോധിച്ച തഴവ അഞ്ചാം വാർഡിലെ ഒരു കുടുംബത്തിലെ മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോം ഐസൊലേഷനിലാക്കി. മൂന്നു പേരെ ചവറ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. തഴവ പഞ്ചായത്തിൽ ഹോം ഐസൊലേഷനിൽ14പേരാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.