നിരോധിത പുകയില ഉൽപന്നങ്ങളുടെ വിപണനം; 12 പേർ പിടിയിൽ

(ചിത്രം) കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിപണനത്തിനെതിരെ കൊല്ലം റൂറൽ ജില്ലയിൽ നടന്ന വ്യാപക റെയ്ഡിൽ 12 പ്രതികൾ പിടിയിലായി. 47 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 11 കേസ് രജിസ്​റ്റർ ചെയ്തു. കുണ്ടറ, കിഴക്കേകല്ലട, ശാസ്താംകോട്ട, ശൂരനാട്, കൊട്ടാരക്കര, പുത്തൂർ, എഴുകോൺ, പത്തനാപുരം, അഞ്ചൽ ഏരൂർ, കുളത്തൂപ്പുഴ സ്​റ്റേഷനുകളിൽ ഓരോ കേസ് രജിസ്​റ്റർ ചെയ്തു. കൊട്ടാരക്കര കലയപുരം പെരുങ്കുളം സുഭാഷ് ഭവനിൽ സുഭാഷ് (49), ശൂരനാട് പോരുവഴി കമ്പലടി ചാന്നായികുന്ന് മഠത്തിലഴികത്ത് വീട്ടിൽ മുഹമ്മദ് ഷുറൈബ് (30), ഏരൂർ പത്തടി ചരുവിള പുത്തൻവീട്ടിൽ സജീർ (45), കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയിൽ ബ്ലോക്ക് നമ്പർ 39ൽ ഷഹീൻ മൻസിലിൽ നസീർ (47), പത്തനാപുരം മഞ്ചള്ളൂർ, കാരംകോട് ലക്ഷം വീട്ടിൽ സുബേർ (49), ഏരൂർ ഭാരതീപുരം പഴയന്നൂർ എൽ.പി.എസിന് സമീപം പ്രണവത്തിൽ ദിൽകുമാർ (52), കുണ്ടറ മുളവന ചേരിയിൽ വിജേഷ് ഭവനിൽ വിജയരാജൻ (53), ശാസ്താംകോട്ട കടമ്പനാട് സൗത്ത് ഏഴാം മൈൽ കിണറുവിള കിഴക്കതിൽ വീട്ടിൽ നടരാജൻ (60), അഞ്ചൽ ഇടമുളക്കൽ വാഴോട്ട് ചരുവിള വീട്ടിൽ ബേബി (54), പുത്തൂർ പവിത്രേശ്വരം കരിമ്പിൻപുഴ താഴം മുള്ളം വാകത്തിൽ ​ത്യാ​ഗരാജൻ (53), കിഴക്കേകല്ലട പരിച്ചേരി കോട്ടലഴികത്ത് വീട്ടിൽ വിജയൻ (57), എഴുകോൺ കല്ലുംപുറം കോവിൽ വടക്കതിൽ തെക്കതിൽ അജയകുമാർ (41) എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. എല്ലാ കേസുകളിലും ജുവനൈൽ ആക്ട് പ്രകാരം കേസ് രജിസ്​റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചതായി പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. പോസ്​റ്റ്​ ഓഫിസ് ധർണ അഞ്ചൽ: എ.ഐ.വൈ.എഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻെറ ഭാഗമായി അഞ്ചൽ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടത്തിയ ധർണ മണ്ഡലം സെക്രട്ടറി ഇ.കെ. സുധീർ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിസൻറ് അസ്ഹർ അസീസ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയംഗം വിഷ്ണു രവീന്ദ്രൻ സ്വാഗതവും മണ്ഡലം കമ്മിറ്റിയംഗം അമൃത നന്ദിയും പറഞ്ഞു. പിഴ ഇൗടാക്കി കൊട്ടാരക്കര: കോവിഡ് വ്യാപനം തടയുന്നതിന്​ ഏര്‍പ്പെടുത്തിയ നിയമലംഘനങ്ങള്‍ക്ക് റൂറല്‍ ജില്ലയില്‍ 26 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 104 പേർക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.