ഭക്ഷ്യസുരക്ഷ പരി​ശോധന: 10 ഹോട്ടലുകൾ പൂട്ടിച്ചു

ചിത്രം കൊല്ലം: ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷ വകുപ്പ്​ നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക്​ പൂട്ടുവീണു. ശനിയാഴ്ച മൂന്ന്​ സ്ക്വാഡുകൾ 35 ഇടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ്​ നടപടി. ഷവർമ പോലുള്ള അറബിക്​ വിഭവങ്ങൾ വിൽക്കുന്ന ഭക്ഷണശാലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അടയ്​ക്കാൻ നിർദേശം നൽകിയവയിൽ ഏഴെണ്ണം ലൈസൻസ്​ ഇല്ലാതെ പ്രവർത്തിച്ചിരുന്നവയാണ്​. മൂന്ന്​ ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യമാണ്​ പൂട്ടുവീഴ്ത്തിയത്​. രണ്ട്​ സ്ഥാപനങ്ങൾക്ക്​ പിഴയിട്ടു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ അഞ്ച്​ ഭക്ഷണശാലകൾക്ക്​ നോട്ടീസ്​ നൽകി. പള്ളിമുക്ക്​, കാവനാട്​, ശക്തികുളങ്ങര, പട്ടാഴി, പത്തനാപുരം, കരുനാഗപ്പള്ളി മേഖലകളിലാണ്​ പരിശോധന നടത്തിയത്​. പള്ളിമുക്കിൽ നടത്തിയ പരിശോധനയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.