എക്സൈസ് തീരുവ കുറക്കൽ: ഡീലർമാർക്ക്​ അഞ്ചു മുതൽ 10 ലക്ഷം വരെ നഷ്​ടം

കൊല്ലം: കേന്ദ്ര സർക്കാർ ഡീസൽ, പെട്രോൾ എക്സൈസ് തീരുവയിൽ കുറവ് വരുത്തിയതുമൂലം ഡീലർമാർക്ക്​ അഞ്ച​ു മുതൽ 10 ലക്ഷം രൂപയുടെ വരെ നഷ്​ടം നേരിട്ടതായി ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ. നഷ്​ടം ഓയിൽ കമ്പനികൾ ഏറ്റെടുക്കണം. പൊട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരുകയും 28 ശതമാനം നികുതി നിലനിർത്തുകയും വേണം. നാലുവർഷമായി ഡീലർ കമീഷൻ വർധിപ്പിച്ചിട്ടില്ല. പമ്പുകളെയും ഡീലർമാരെയും സഹായിക്കുന്ന നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ പമ്പുകൾ അടച്ചിട്ട്​ സമരം ചെയ്യേണ്ടിവരുമെന്ന്​ അസോസിയേഷൻ രക്ഷാധികാരി എസ്. മുരളീധരൻ, പ്രസിഡൻറ്​ മൈതാനം വിജയൻ, സെക്രട്ടറി അഷറഫ് എന്നിവർ പ്രസ്​താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.