വെളിയം പഞ്ചായത്ത് 10 ലക്ഷം നൽകി

(ചിത്രം) ഓയൂർ: കോവിഡ് വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെളിയം ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. മന്ത്രി കെ.എൻ. ബാലഗോപാലിന് ചെക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. ബിനോജ് കൈമാറി. വൈസ്​ പ്രസിഡൻറ് കെ. രമണി, വിദ്യാഭ്യാസസമിതി അധ്യക്ഷൻ എം.ബി. പ്രകാശ്, ജില്ല പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, ബ്ലോക്ക് അംഗങ്ങളായ ജി. തോമസ്​, ദിവ്യ സജിത്, വാർഡ് അംഗങ്ങളായ ജാൻസി ഷിജു, സോമശേഖരൻ എന്നിവർ പങ്കെടുത്തു. പരുത്തിയറ വളവിലെ കാട് അപകടക്കെണിയാകുന്നു (ചിത്രം) ഓയൂർ : ഓടനാവട്ടം പരുത്തിയറ കശുവണ്ടി ഫാക്ടറി വളവിലെ കാട് അപകടക്കെണിയാകുന്നു. ഓയൂർ-കൊട്ടാരക്കര പാതയിലെ പ്രധാന വളവാണിത്. റോഡിലേക്ക് പുല്ലും മറ്റും വളർന്ന് കാടായി നിൽക്കുന്നതിനാൽ എതിരെവരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. റോഡിൻെറ അരികിലായി മഴയിൽ ഉൗറ്റുവെള്ളം ഒഴുകി ടാർ ഇളകിയനിലയിലാണ്. അവിടെയാണ് ഇപ്പോൾ കാട് മൂടി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലായത്. മഴക്കാല പൂർവ ശുചീകരണത്തിൻെറ ഭാഗമായി ഈ റോഡിൻെറ അരികുവശത്തെ കാട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുടിവെള്ളക്കുഴൽ പൊട്ടി റോഡ് നശിക്കുന്നു (ചിത്രം) അഞ്ചൽ: കുടിവെള്ള വിതരണക്കുഴൽ പൊട്ടി റോഡ് നശിക്കുന്നു. തടിക്കാട്- വെഞ്ചേമ്പ്​ റോഡിൽ എ.കെ.എം ഹൈസ്കൂളിന് സമീപത്താണ് കുടിവെള്ളം പാഴാകുന്നത്. അടുത്തിടെയാണ് ഈ പാത ആധുനികരീതിയിൽ നവീകരിച്ചത്. ഒരു മാസത്തോളമായി ഇവിടെ കുടിവെള്ളം പാഴാകുകയാണ്. ചോർച്ചയുള്ള ഭാഗത്ത് വാഹനത്തി​ൻെറ ചക്രങ്ങൾ വീഴുന്നതിനാലാണ് റോഡ് കുഴിയായി മാറുന്നത്. ജലസേചന വകുപ്പും പൊതുമരാമത്ത് വകുപ്പും ഇടപെട്ട് പ്രശ്നം പരിഹരിച്ച് റോഡ് നശിക്കാതിരിക്കാൻ നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.