ഇടമുളയ്ക്കൽ കോളനി പരിസരത്ത് സാമൂഹികവിരുദ്ധ ശല്യം രൂക്ഷം

കഞ്ചാവ്​ വിൽപന സംഘങ്ങളും സജീവം അഞ്ചൽ: ഇടമുളയ്ക്കൽ കോളനി പരിസരത്ത്​ കഞ്ചാവ്​ ലോബി സജീവമെന്ന്​ പരാതി. ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമാണ് ഇവരെത്തുന്നത്. ജോലിക്ക് പോകാത്ത പുരഷന്മാരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് സംഘങ്ങളെത്തുന്നത്. എതിർക്കുന്നവരെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഏതാനും ദിവസം മുമ്പ്, മദ്യപിച്ച് വീട്ടിൽ ബഹളം വെച്ചയാളിനെതിരേ പ്രതികരിച്ച അയൽവാസിയെ അസഭ്യം പറയുകയും നഗ്നത പ്രദർശനം നടത്തുകയുമുണ്ടായി. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ബൈക്കുകളിൽ കോളനിയിലെത്തിയ സംഘത്തെപ്പറ്റി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസിനെ കണ്ട് ഇവരിൽ ചിലർ ഓടിപ്പോകുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന പ്രദേശവാസിയായ ഒരാളെ പൊലീസ് ചോദ്യംചെയ്തുവെങ്കിലും രാഷ്ട്രീയ സ്വാധീനം പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. പിന്നീടിയാൾ പൊലീസ് മർദിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.