(ചിത്രങ്ങൾ) ശാസ്താംകോട്ട: ഗ്രാന്മ ഗ്രാമീണ വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ . സെമിനാർ വിദ്യാരംഭം സെൻട്രൽ സ്കൂൾ സീനിയർ പ്രിൻസിപ്പൽ ടി.കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. കെ.ബി. ശെൽവമണി, ജെ. ജോസ്, ടി. ജോസ്കുട്ടി, ശ്രീഹരി, ജിജി ദാസ് തുടങ്ങിയവർ സംസാരിച്ചു. ശാസ്താംകോട്ട: ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടികൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ . കവയത്രി രജനി ആത്മജ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് ഹർഷ ഫാത്തിമ അധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, ഇർഷാദ് കണ്ണൻ, അഹ്സൻ ഹുസൈൻ, അലീന കോശി, എച്ച്. ഹസീന, മുഹമ്മദ് നിഹാൽ, ബൈജു അക്കരയിൽ, സബീന ബൈജു എന്നിവർ പങ്കെടുത്തു. ഭാഗവത സപ്താഹയജ്ഞം ശാസ്താംകോട്ട: തുരുത്തിക്കര തൈപ്ലാവിള ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഏപ്രിൽ 25 മുതൽ മേയ് ഒന്നുവരെ നടക്കും. ശ്രുതി പ്രബോധ ഹരിപ്പാട് വേണുജിയാണ് യജ്ഞാചാര്യൻ. യജ്ഞ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 24ന് വൈകീട്ട് 4.30ന് ക്ഷേത്രത്തിൽ എത്തിചേരും. മേയ് ഒന്നിന് യജ്ഞം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.