ഓച്ചിറ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ക്ലാപ്പന കിഴക്ക് 11ാം വാർഡിൽ എൽ.ഡി.എഫ് സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻ അധ്യക്ഷത വഹിച്ചു. സി.പി.എമ്മിലെ വി.ആർ. മനുരാജാണ് സ്ഥാനാർഥി. സി. രാധാമണി, പി.കെ. ബാലചന്ദ്രൻ, പി.കെ. ജയപ്രകാശ്, ദീപ്തി രവീന്ദ്രൻ, സുരേഷ് താനുവേലിൽ, മിനിമോൾ, സജീവ് ഓണംപള്ളിൽ, പി.ആർ. വസന്തൻ, ടി.എൻ. വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ: മുരളീധരൻ (പ്രസി.), ടി.എൻ. വിജയകൃഷ്ണൻ (സെക്ര.). മോഷണം: പ്രതി പിടിയിൽ ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിലെ ആക്രിക്കടയിൽ മോഷണം നടത്തിയ കേസിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ പിടികൂടി. മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശി അനീഷാണ് പിടിയിലായത്. പള്ളിശ്ശേരിക്കൽ സ്വദേശിയായ ഹമീദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽനിന്ന് വെള്ളിയാഴ്ചയാണ് രണ്ട് ലക്ഷത്തോളം രൂപയുടെ ചെമ്പ്, പിത്തള, ഓട് പാത്രങ്ങൾ മോഷണം പോയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രതി കടയുടെ പൂട്ട് കട്ടർ ഉപയോഗിച്ച് തകർത്ത് സാധനങ്ങൾ കടത്തുകയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവിലെ കടയിൽ വിറ്റ സാധനങ്ങളിൽ ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ വീണ്ടെടുത്തു. പ്രതി മുമ്പ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.