കൊല്ലം: കോര്‍പറേഷൻെറ വാര്‍ഷിക പദ്ധതിയിൽ മട്ടുപ്പാവിലെ കോഴി വളര്‍ത്തൽ ആരംഭിക്കുന്നതിന് കോഴിയും ഹൈടെക് കൂടും വിതരണംചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ശക്തികുളങ്ങര മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിച്ചു. 200 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടമായി പത്ത് കോഴിയും കൂടും നല്‍കുന്നത്. 4350 രൂപയാണ് ഗുണഭോക്തൃ വിഹിതം. കെപ്‌കോയില്‍ നിന്നാണ് കോഴിയും കൂടും നല്‍കുന്നത്. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ഗീതാകുമാരി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. ജയന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര, കൗണ്‍സിലര്‍മാരായ ആശ, രാജു നീലകണ്ഠന്‍, ടി.ജി ഗിരീഷ്, എം. പുഷ്പാംഗദന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.