ഹൈടെക് മഷ്റൂം ഫാം ഉദ്​ഘാടനം

ATTN ഇരവിപുരം: കൃഷി വകുപ്പി‍ൻെറയും സംസ്ഥാന ഹോർട്ടികോർപ് മിഷന്റെയും സഹകരണത്തോടെ തെക്കേവിള കാവ്യ ഗാർഡൻസിൽ ആരംഭിച്ച ജെ.എസ് ബയോടെക്​നോളജി ലാബി‍ൻെറയും ഹൈടെക് മഷ്റൂം ഫാമി‍ൻെറയും ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. കൂൺ വിത്ത്, കൂൺ എന്നിവയുടെ ഉൽപാദനത്തോടൊപ്പം കൂൺ അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും പുതിയ സംരംഭകർക്കുള്ള പരിശീലന പദ്ധതിയും സജ്ജമാക്കിയിട്ടുണ്ട്. തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു അധ്യക്ഷത വഹിച്ചു. ഹോർട്ടികോർപ് മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എ.ജെ. സുനിൽ, കൃഷി ഓഫിസർ എസ്. സീന, ജി.ആർ. കൃഷ്ണകുമാർ, ടി.പി. വാസുദേവൻ പിള്ള, സി. ജനാർദനൻപിള്ള, ക്രിസ്റ്റഫർ റാഫേൽ എന്നിവർ സംസാരിച്ചു. ----------------------------------------------------- പ്രകാശനം കൊല്ലം: എം. ദേവദാസ് രചിച്ച 'പി. പത്മരാജൻ -അനുഭവങ്ങൾ ഓർമകൾ', 'ഹിമവാനും വിക്ടോറിയയും', 'മോഴ' എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം രാധാലക്ഷ്മി പത്മരാജൻ നിർവഹിക്കും. ഞായറാ​ഴ്ച വൈകീട്ട്​ മൂന്നിന്​ കൊല്ലം എസ്.എൻ.വി സദനം ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. കെ. പ്രസന്നരാജൻ, പ്രഭാകരൻ പുത്തൂർ, ഡോ. എം.ആർ. തമ്പാൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. അമ്പാടി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.