മന്ത്രിസഭാ വാര്‍ഷികത്തിന് വിപുല പരിപാടികള്‍

കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ ഭാഗമായി ജില്ലയില്‍ വൈവിധ്യമാര്‍ന്ന വിപുല പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരികളായ മന്ത്രി കെ.എന്‍. ബാലഗോപാലും മന്ത്രി ജെ. ചിഞ്ചുറാണിയും പറഞ്ഞു. 25ന് വൈകീട്ട്​ കോണ്‍വന്‍റ് ജങ്ഷനില്‍നിന്ന് ഘോഷയാത്ര. 4.30ന് ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയിലെ സ്ഥിരം വേദിയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശന-വിപണന മേള. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ 65 കലാപ്രവര്‍ത്തകര്‍ ഭാരത് ഭവന്‍റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി, ഏഴിന് മിഥുന്‍ ജയരാജിന്‍റെ ന്യൂജെന്‍ മ്യൂസിക് ഷോ. 26ന് വൈകീട്ട് 4.30ന് ആരതിയുടെ ഓട്ടന്‍തുള്ളല്‍, അഞ്ചിന് യൗവന ഡ്രാമാവിഷന്‍റെ നാടകം, 6.30ന് അപര്‍ണ രാജീവിന്‍റെ ഒ.എന്‍.വി സ്മൃതി സന്ധ്യ, എട്ടിന് സുരേഷ് വിട്ടിയറയുടെ വില്‍പ്പാട്ട്. 27ന് വൈകീട്ട് അഞ്ചിന് ഡോ.കെ.ആര്‍. ശ്യാമയുടെ കര്‍ണാടക സംഗീതം, ആറിന് ഗായകന്‍ ബാസ്റ്റ്യന്‍ ജോണ്‍ അവതരിപ്പിക്കുന്ന 'തേനോലും ഈണം', 7.30ന് സച്ചിന്‍ വാര്യര്‍, രേഷ്മ രാഘവേന്ദ്ര, സാംസണ്‍ എന്നിവരുടെ മെലഡി ഈവിനിങ്. 28ന് വൈകീട്ട് അഞ്ചിന് ചിറക്കര സലിംകുമാറിന്‍റെ കഥാപ്രസംഗം, 6.30ന് പ്രസീതയുടെ നേതൃത്വത്തില്‍ നാടന്‍പാട്ട് എന്നിവ സംഘടിപ്പിക്കും. 29ന് വൈകീട്ട് അഞ്ചിന് കുടുംബശ്രീ കലാസംഘത്തിന്‍റെ വ്യത്യസ്ത പരിപാടി. 30ന് വൈകീട്ട് 6.30ന് ഇരട്ട ഗ്രാമി അവാര്‍ഡ് ജേതാവ് മനോജ് ജോർജിന്‍റെ വയലിന്‍ ഫ്യൂഷന്‍. മേയ് ഒന്നിന് വൈകീട്ട് സമാപന സമ്മേളനത്തിന് ശേഷം ഉണ്ണിമേനോന്‍ നയിക്കുന്ന സംഗീത പരിപാടി -നൊസ്റ്റാള്‍ജിയ അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.