ചവറ സൗത്ത്: വി. സാംബശിവന്‍റെ 27 -ാം ചരമവാർഷിക ദിനാചരണത്തിന്‍റെ ത്രിദിന പരിപാടികൾക്ക് തുടക്കമായി. ചവറ സൗത്ത് സെന്‍റ് ജോസഫ് ചർച്ച് പാരിഷ് വികാരി ഫാ. രാജേഷ് മാർട്ടിൻ 'കഥാപ്രസംഗ മേളയും കളരിയും' ഉദ്ഘാടനം ചെയ്തു. വി.എം. രാജമോഹൻ അധ്യക്ഷത വഹിച്ചു. ആർ. സന്തോഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ ഗവ. കഥാപ്രസംഗ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ കഥാപ്രസംഗം അവതരിപ്പിച്ചു. സി.എൻ. സ്നേഹലത, അനിത ചന്ദ്രൻ, ജെ.എസ്. ഇന്ദു, ഗൗരി കൃഷ്ണ, ശരൺ തമ്പി, ഹരിഹർ രാമചന്ദ്രൻ, എൻ. വസന്തകുമാരി എന്നിവരായിരുന്നു കാഥികർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.