കുഞ്ഞിനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിൽ

ചിത്രം- ഓച്ചിറ: ഉത്സവത്തിനിടെ രണ്ടേകാൽ വയസ്സുകാരനെയും പിതാവിനെയും ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിലായി. ഓച്ചിറ പായിക്കുഴി തലവനത്തറയിൽ രഞ്ചിൻ ആണ് (19) ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ സഹോദരനും കേസിലെ പ്രധാന പ്രതിയുമായ രഞ്ചു ഉൾപ്പെടെ നാലുപേരെ നേരത്തേ​ പിടികൂടിയിരുന്നു. ആക്രമണത്തിനിരയായ ഇവരുടെ സുഹൃത്തായ അഖിലിൽനിന്നും രണ്ടു വർഷം മുമ്പ് സ്വർണ കമ്മൽ വാങ്ങി പണയം വെച്ചത്​ തിരികെ നൽകാത്തതിലുള്ള തർക്കമാണ്​ ആക്രമണത്തിലേക്ക്​ നയിച്ചത്​. കഴിഞ്ഞ മൂന്നിന് മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേർന്ന് ആക്രമിക്കുകയായിരുന്നു. ചുടുകട്ടക്ക്​ തലക്കടിയേറ്റ കുഞ്ഞിന്​ ആന്തരിക രക്തസ്രാവം ഉണ്ടായി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം ടി.ഡി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. ഒളിവിലായിരുന്ന രഞ്ചിൻ തിരികെ വീട്ടിലെത്തിയതായി ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ വീട്ടിൽനിന്നും പിടികൂടുകയായിരുന്നു. ഓച്ചിറ ഇൻസ്​പെക്ടർ പി. വിനോദ്, എസ്​.ഐ നിയാസ്​, എ.എസ്​.ഐമാരായ വേണുഗോപാൽ, സന്തോഷ്, എസ്​.സി.പി.ഒ ഫ്രൈഡിനന്‍റ്​, സി.പി.ഒമാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.