മാർക്കറ്റുകളിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി

കരുനാഗപ്പള്ളി: മത്സ്യ മാർക്കറ്റുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും ചേർന്ന്​ പുതിയകാവ്, വള്ളിക്കാവ്, ആലുംകടവ് മത്സ്യമാർക്കറ്റുകളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത്​ നശിപ്പിച്ചത്. പുതിയകാവ് മാർക്കറ്റിൽ നിന്ന് പത്ത് കിലോയോളം ചൂരയും ആലുംകടവ് മാർക്കറ്റിൽ നിന്ന് മൂന്നുകിലോ നെത്തോലിയും പിടികൂടി. കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫിസർ അനീഷ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ റീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യ മാർക്കറ്റുകളിൽ പഴകിയ മത്സ്യം വിൽക്കുന്നതായുള്ള പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ചിത്രം: കരുനാഗപ്പള്ളിയിലെ വിവിധ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.