കൊല്ലം: കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിമിക്‌സ് യൂനിറ്റുകളില്‍ മിന്നല്‍ പരിശോധന. ഭക്ഷ്യസുരക്ഷാ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍, കമീഷന്‍ അംഗം സബിതാബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, ഇളമ്പള്ളൂര്‍ യൂനിറ്റുകളില്‍ പരിശോധന നടത്തിയത്. പ്രവര്‍ത്തനങ്ങളില്‍ കമീഷന്‍ തൃപ്തി അറിയിച്ചു. ആറുമാസം മുതല്‍ മൂന്നു വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പോഷകാഹാരമായ അമൃതംപൊടി ഉൽപാദിപ്പിക്കുന്ന യൂനിറ്റുകളാണ് സന്ദര്‍ശിച്ചത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ട നിര്‍ദേശങ്ങളും നല്‍കി. സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ വി.ആര്‍. അജു, ടിജു റെയ്ച്ചല്‍ തോമസ്, സി. വി. മോഹന്‍കുമാര്‍, സുജിത് പെരേര, പി. വിഷ്ണുപ്രസാദ് എന്നിവർ പങ്കെടുത്തു. പാമ്പുപിടിത്തക്കാരന് മൂർഖന്‍റെ കടിയേറ്റു കൊട്ടിയം: മൈലാപ്പൂരിൽ പാമ്പിനെ പിടികൂടുന്നതിനിടെ, പാമ്പുപിടിത്തക്കാരൻ തട്ടാമല സ്വദേശി സന്തോഷിന് മൂർഖന്‍റെ കടിയേറ്റു. ബുധനാഴ്ച രാവിലെ ആറോടെയാണ് സംഭവം. അശോകൻ എന്നയാളുടെ വീടിന് പുറത്ത് പഴയ ഫ്രിഡ്ജിൽ അലങ്കാര മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഇതിൽ നിന്ന് ദിവസവും മത്സ്യം കുറയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വലയിട്ടിരുന്നു. ഈ വലയിൽ മൂർഖൻ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സന്തോഷ് പാമ്പിനെ പിടിക്കുന്നതിനിടയിലാണ് കാലിലെ വിരലിൽ കടിയേറ്റത്. സന്തോഷിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ആന്‍റിവെനം കുത്തിവെച്ചു. പാമ്പുപിടിത്തത്തിൽ വനംവകുപ്പിന്‍റെ പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് സന്തോഷ്. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.