ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ വിമർശനം

കൊല്ലം: ജില്ല സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ വിമർശനവുമായി പ്രതിനിധികൾ. പല കാമ്പയിനുകളും സമൂഹ മാധ്യമങ്ങളിലും വാർത്തസമ്മേളനങ്ങളിലും ഒതുങ്ങിപ്പോകുന്നതായി വിമർശനമുയർന്നു. സ്ത്രീധന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ നേതൃത്വം വേണ്ട ഇടപെടൽ നടത്തിയില്ലെന്ന് പത്തനാപുരം, ചടയമംഗലം ഉൾപ്പെടെയുള്ള പ്രതിനിധികൾ വിമർശിച്ചു. ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്നും വിമർശിച്ചു. സമ്മേളനത്തിൽ 222 പേജുള്ള സംഘടന റിപ്പോർട്ട് ജില്ല സെക്രട്ടറി അരുൺ ബാബു രണ്ടര മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. ഒന്നര മണിക്കൂറാണ് ബുധനാഴ്ച ചർച്ചക്കായി പ്രതിനിധികൾക്ക് അനുവദിച്ചിരുന്നത്. രാത്രി എട്ടോടെയാണ് 18 ബ്ലോക്ക് കമ്മിറ്റികളുടെ ചർച്ച പൂർത്തിയായത്. രണ്ടാം ദിവസവും റിപ്പോർട്ടിന്മേൽ ചർച്ച തുടരും. ജില്ല സെക്രട്ടറിയായി അരുൺ ബാബു മൂന്നാം വട്ടവും തുടരാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.