നോര്‍ക്ക ജില്ല സെല്‍ പുതിയ ഓഫിസില്‍

കൊല്ലം: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന നോര്‍ക്ക റൂട്ട്സ് ജില്ല സെല്‍ പോളയത്തോട് കോര്‍പറേഷന്‍ ബില്‍ഡിങ്ങിന്‍റെ ഒന്നാം നിലയില്‍ നവീകരിച്ച ഓഫിസിലേക്ക് പ്രവര്‍ത്തനം മാറ്റി. വിവിധ പ്രവാസിക്ഷേമ സമാശ്വാസ പദ്ധതികള്‍ക്ക് ഈ ഓഫിസില്‍ ബന്ധപ്പെടാം. ഫോണ്‍ -8281004902 മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് കൊല്ലം: മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘത്തില്‍ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് 2022-23 വര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രീമിയം തുക 389 രൂപ. 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. മാര്‍ച്ച് 29 വരെ സഹകരണസംഘങ്ങളില്‍ പ്രീമിയം തുക അടയ്ക്കാം. 18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2772971, 9526041182 തെളിവെടുപ്പ് യോഗം കൊല്ലം: സംസ്ഥാനത്തെ ടിംബര്‍ കട്ടിങ്​, ഫെല്ലിങ്​ ആൻഡ്​ ട്രാന്‍സ്‌പോർട്ടിങ്​ ഓഫ് ലോഗ്‌സ്, റബര്‍ ക്രോപ്പ് മില്‍ എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം മാര്‍ച്ച് 24ന് ഉച്ചക്കുശേഷം യഥാക്രമം രണ്ട് മണിക്കും 2.30നും തിരുവനന്തപുരം ലേബര്‍ കമീഷണറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തെളിവെടുപ്പില്‍ കൊല്ലം ജില്ലയിലെ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്‍റ്​) അറിയിച്ചു. ഫോണ്‍: 04742794820.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.