മന്ത്രി സന്ദര്‍ശിച്ചു

ചിത്രം കുളത്തൂപ്പുഴ: ശ്രീലങ്കയില്‍ നിന്ന്​ പുനരധിവസിപ്പിക്കപ്പെട്ട് റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡിന്​ കീഴില്‍ കുളത്തൂപ്പുഴ റബര്‍ എസ്റ്റേറ്റില്‍ കഴിയുന്ന തൊഴിലാളി കുടുംബങ്ങൾക്ക്​ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവനപദ്ധതിയുടെ ഭാഗമായുള്ള ലയങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആര്‍.പി.എല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. പി.എസ്. സുപാൽ എം.എൽ.എ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, വൈസ് പ്രസിഡന്റ് നദീറ സൈഫുദ്ദീൻ, ആർ.പി.എൽ മാനേജിങ്​ ഡയറക്ടർ ഡോ. ആർ. ആടലരസൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.