അഞ്ചൽ: മാലിന്യ മുക്തവും ഭവനരഹിതരില്ലാത്തതുമായ കേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ജനകീയാസൂത്രണ പ്രസ്ഥാനം ഇത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. ഏരൂർ പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയുടെയും നവീകരിച്ച ഏരൂർ ചന്തയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏരൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ലൈഫ് ഭവനപദ്ധതിയുടെ സാക്ഷ്യപത്രവിതരണവും കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും നിർവഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ കെ. ഷാജി, സി. അംബിക കുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രൻ വൈസ് പ്രസിഡന്റ് എം. മനീഷ്, പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വൈസ് പ്രസിഡന്റ് ചിന്നുവിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.