പ്രതിഷേധ മാർച്ചും ധർണയും നടത്തി

ചിത്രം - കൊല്ലം: റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കുള്ള ഡീസലിന് അന്യായമായി വില വർധിപ്പിച്ച കേന്ദ്രനയത്തിനെതിരെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽനിന്നാരംഭിച്ച മാർച്ച്‌ പോസ്റ്റ്‌ ഓഫിസിന്​ മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്​ഘാടനം ചെയ്തു. കെ.എസ്.ടി.ഇ.യു ജില്ല പ്രസിഡന്‍റ്​ എ. സുരേഷ്‌കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ. അനീസ്, എം.ടി. ശ്രീലാൽ, കെ.ആർ. രതീഷ്‌കുമാർ, പ്രശാന്ത് കാവുവിള, എ. സുരേന്ദ്രൻ, കെ. ജാക്ക്സൺ, കല്ലട പി. സോമൻ, എ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.