ഇരവിപുരം: പീരങ്കി മൈതാനത്ത് റവന്യൂ കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. രാജന് കത്തെഴുതിയതായി എം. നൗഷാദ് എം.എൽ.എ. നിലവിൽ മൂന്നോ നാലോ ഏക്കർ മാത്രമാണ് മൈതാനമായി അവശേഷിക്കുന്നത്. അവശേഷിക്കുന്ന സ്ഥലം റവന്യൂ കോംപ്ലക്സിനുകൂടി വിട്ടുകൊടുത്താൽ പൊതുപരിപാടികളും കായികമത്സരങ്ങളും വാണിജ്യ-കാർഷിക മേളകളും ഓണം ക്രിസ്മസ് പെരുനാൾ ഫെയറുകളും സംഘടിപ്പിക്കാൻ സ്ഥലമില്ലാതാകുമെന്ന് നൗഷാദ് കത്തിൽ ചൂണ്ടിക്കാട്ടി. ജില്ലയിൽ കായികപരിപാടികളെല്ലാം സംഘടിപ്പിക്കുന്നത് ഈ മൈതാനം കേന്ദ്രീകരിച്ചാണ്. സ്റ്റേഡിയത്തിൽ ദേശീയ-അന്തർദേശീയ കായികമേളകൾ നടക്കുമ്പോൾ പാർക്കിങ്ങിന് ഉപയോഗിക്കുന്നത് മൈതാനമാണ്. കോടതി സമുച്ചയം പൂർത്തിയാകുന്നതോടെ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോടതികളും അനുബന്ധ ഓഫിസുകളും ഒഴിയും. അതോടെ ഇരുപത്തിയഞ്ചോളം ഓഫിസുകൾക്ക് സ്ഥലം ലഭ്യമാകും. കൊല്ലം താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന ബഹുനില റവന്യൂ ടവറിൽ ധാരാളം ഓഫിസുമുറികൾ ഒഴിവുണ്ട്. അതുകൊണ്ട് നഗരത്തിൽ റവന്യൂ ഓഫിസുകൾക്ക് മാത്രമായി അടിയന്തരമായി ഒരു പ്രത്യേക സമുച്ചയം നിർമിക്കേണ്ടതില്ല. ആവശ്യമെങ്കിൽ സൗകര്യപ്രദമായ സ്ഥലം വേറെ കണ്ടെത്തി അതു സാവകാശം നിർമിക്കാവുന്നതേയുള്ളൂ. ചരിത്ര പ്രാധാന്യമുള്ള ഈ മൈതാനം നാമമാത്രമായെങ്കിലും സംരക്ഷിക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണെന്നും നൗഷാദ് കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.