കൊട്ടാരക്കര: നഗരസഭ കൗൺസിലറായ സി.പി.എം ഏരിയ കമ്മിറ്റി അംഗം ഫൈസൽ ബഷീറിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷം. തുടർസംഘർഷത്തിന് സാധ്യതയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 10ഓടെയാണ് കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് പാലത്തിന് സമീപം ഫൈസൽ ബഷീറിനെ ആക്രമിച്ചത്. ബൈക്കുകളിലെത്തിയ സംഘം കമ്പിവടികളുമായി ആക്രമിക്കുകയായിരുന്നു. തലക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റ ഫൈസലിനെ വഴിയിൽ തള്ളിയശേഷമാണ് അക്രമികൾ രക്ഷപ്പെട്ടത്. രാത്രിതന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് നിയന്ത്രിച്ചു. വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. രാവിലെ നഗരസഭയിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിഷേധ യോഗം ചേർന്നിരുന്നു. കൊട്ടാരക്കര എസ്.ജി കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളായി സംഘർഷാവസ്ഥ തുടരുകയാണ്. കോളജിനകത്തും പുറത്തുമൊക്കെ ചെറുതും വലുതുമായ സംഘർഷങ്ങളുണ്ടായി. താലൂക്കാശുപത്രിയിൽ വെച്ചുണ്ടായ അടിപിടിയിൽ എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. ദിവസങ്ങളായി തുടരുന്ന ഈ സംഘർഷാവസ്ഥക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് ഫൈസൽ ബഷീറിന് നേരെ ആക്രമണമുണ്ടായത്. മന്ത്രി കെ.എൻ. ബാലഗോപാലിന്റെ മണ്ഡലത്തിൽ റൂറൽ എസ്.പി ഓഫിസ് അടക്കമുള്ള സംവിധാനങ്ങളുമുള്ളപ്പോഴാണ് ദിവസവും അക്രമ സംഭവങ്ങളുണ്ടാകുന്നത്. പൊതുസമൂഹത്തിനിടയിലും ഇതു ഭീതി സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.