അഞ്ചൽ: തടിക്കാട് ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു. തദ്ദേശഭരണ സ്ഥാപനത്തിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ സമീപത്തെ താൽക്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത്. 123 വർഷത്തെ പഴക്കമുള്ളതാണ് നിലവിലുള്ള കെട്ടിടം. കാലഹരണപ്പെട്ട കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം പണിയണമെന്ന ആവശ്യം നാട്ടുകാരും പി.ടി.എയും നിരന്തരം ഉന്നയിച്ചിരുന്നതാണ്. ഈ വിവരം 'മാധ്യമം' വാർത്തയാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ ഫണ്ടിൽ ഉൾപ്പെടുത്തി 2021-22 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽനിന്നുമാണ് തുക അനുവദിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.