മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കൊല്ലം: സംസ്ഥാനത്ത് 267 വിദേശമദ്യശാലകൾകൂടി തുറക്കാനുളള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി കൊല്ലം രൂപത നേതൃയോഗം ആവശ്യപ്പെട്ടു. ഐ.ടി- ടൂറിസം മേഖലകളിൽ പബ്ബും വൈൻ പാർലറുകളും ആരംഭിക്കാനും വീര്യം കുറഞ്ഞ മദ്യം ഉൽപാദിക്കാനുള്ള നടപടികളും പ്രതിഷേധാർഹമാണ്. സതേൺ റീജനൽ ഡയറക്ടർ ഫാ. ടി.ജെ ആന്‍റണി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ്​ യോഹന്നാൻ ആന്‍റണി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ്​, എം.എഫ്. ബർഗ്ലീൻ, ഇഗ്​നേഷ്യസ്​ സെറാഫീൻ, മേഴ്സി യേശുദാസ്​, ഇ. എമേഴ്സൺ, ബിനു മൂതാക്കര, സന്തോഷ് സേവ്യർ, ബി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ...kc+kw.... നിവേദനം നൽകി കൊല്ലം: സംസ്ഥാനത്ത് വസ്​തുവും വീടും ഇല്ലാതെ വാടകവീടുകളിൽ കഴിയുന്ന പട്ടികജാതി കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതി വഴി വിതരണം ചെയ്യുന്ന ഫണ്ട് 10 ലക്ഷം രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ സംവരണ സംരക്ഷണസേന സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ശിവൻ മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രിക്കും നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.