തേക്ക് തടി വില്‍പന

കൊല്ലം: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള തേക്ക് തടിയുടെ ചില്ലറ വില്‍പന കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 14 മുതല്‍. ഒരാള്‍ക്ക് പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ ലഭ്യമാകും. വീട് നിർമിക്കുന്നതിനുള്ള അംഗീകൃത പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ അഞ്ചുവരെ വില്‍പന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0471 2529143. അപേക്ഷ ക്ഷണിച്ചു കൊല്ലം: എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളായ അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് എട്ട്. ഫോം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍നിന്ന് വാങ്ങാം. വിശദവിവരങ്ങള്‍ക്ക് : 9496846522. മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഏകദിന പരിശീലനം ഫെബ്രുവരി 25 ന്. രജിസ്ട്രേഷനായി ഫോണ്‍- 04742537300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.