വൃക്ഷവ്യാപന പദ്ധതി ഉദ്ഘാടനം

കൊല്ലം: നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലുള്ള ജില്ലതല വൃക്ഷവ്യാപന പദ്ധതി കലക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റർ എസ്. ജേക്കബ്, ജില്ല കോഓഡിനേറ്റർ ഡോ. മുംതാസ്, റിട്ട. തഹസിൽദാർ ബി. ലിസി, എക്സിക്യൂട്ടിവ് മെംബർമാരായ ഫാരിസ് മുസ്​ലിയാർ, നിക്സൺ ജോർജ് എന്നിവർ പങ്കെടുത്തു. ജപ്തി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വായ്പകളും ചെറുകിട ഇടത്തരം വായ്പകളും എടുത്തവര്‍ക്കെതിരെ ബാങ്കുകളും റവന്യൂ അധികാരികളും നടത്തുന്ന ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ പലിശയില്‍ നിന്ന്​ വായ്പക്കാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.