ആശുപത്രികളുടെ സമഗ്രമായ പ്രവർത്തനം വിലയിരുത്തി സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം. പരിസരം, ആശുപത്രി കെട്ടിടം, ശുചിത്വം, മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം, നൂതന പദ്ധതികൾ പ്രാവർത്തികമാക്കൽ, ഊർജ സംരക്ഷണം, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, അടിയന്തര സർവിസ്, റഫറൽ സർവിസ്, കാലതാമസം കൂടാതെ സേവനം ലഭ്യമാക്കൽ, ജീവനക്കാരുടെ പെരുമാറ്റവും പ്രവർത്തനവും എന്നിങ്ങനെ വിവിധ മേഖലകളിലെ പ്രവർത്തനം വിലയിരുത്തി മാർക്ക് നൽകിയാണ് അവാർഡ് നിർണയിക്കുന്നത്. മാറ്റിവിരിക്കുന്ന ബെഡ്ഷീറ്റ് മുതൽ വാർഡുകളിൽ ഉൾപ്പെടെ വിവരങ്ങൾ അറിയിച്ചുള്ള ബോർഡുകൾ, തുണികൾ വൃത്തിയാക്കുന്ന സംവിധാനം മുതൽ കിച്ചൻ സർവിസ് വരെ മാർക്കിടലിന് വിധേയമാക്കും. ചുരുക്കിപ്പറഞ്ഞാൽ അടിസ്ഥാന സൗകര്യങ്ങൾ, മാനവവിഭവശേഷി, സേവനം എന്നീ മൂന്ന് ഘടകങ്ങളാണ് ഓരോ ആശുപത്രിയുടെയും മികവ് നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.