കരുനാഗപ്പള്ളി: കായകൽപ് പുരസ്കാര നിർണയത്തിൽ സബ്ജില്ല തലത്തിൽ 70 ശതമാനത്തിന് മുകളിൽ മാർക്കുമായി പ്രോത്സാഹന സമ്മാനം നേടിയ കരുനാഗപ്പള്ളി താലൂക്കാശുപത്രിയും മികവിന്‍റെ കേന്ദ്രമാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുനലൂർ താലൂക്കാശുപത്രിയുടെ തലത്തിലേക്ക് ഉയർത്താനുള്ള ലക്ഷ്യം വെച്ച് ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ നടത്തുന്ന കരുനാഗപ്പള്ളിക്ക് 71.69 ശതമാനം മാർക്കാണ് ലഭിച്ചത്. 2018-2019, 2019-2020 കാലഘട്ടത്തിൽ കായകൽപ് പുരസ്കാരം ലഭിച്ചിരുന്നു. സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനമാണ് രണ്ട് തവണ ലഭിച്ചത്. സംസ്ഥാനത്ത് താലൂക്കാശുപത്രികളിൽ കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സക്കെത്തുന്നത്. പ്രതിദിനം ഒ.പി വിഭാഗത്തിൽ ശരാശരി 900-1200 രോഗികൾ എത്തുന്നതായി കണക്കുകൾ. അത്യാഹിത വിഭാഗത്തിലും തിരക്കിൽ മുൻപന്തിയിലാണ്. ചികിത്സ സൗകര്യവും മികവുറ്റതാണ്. ആധുനിക സൗകര്യങ്ങളുള്ള ഓപറേഷൻ തിയറ്ററുകൾ, ലബോറട്ടറി, അൾട്രാസൗണ്ട് സ്കാനിംഗ്, ഡിജിക്റ്റർ എക്സ്റേ സംവിധാനം ഉൾപ്പെടെയുണ്ട്. ഒരേസമയം ആറ് പേർക്ക് ഡയാലിസിസ് ചെയ്യാൻ സൗകര്യമുള്ള സെന്‍ററുമുണ്ട്. കേരളത്തിൽ ആധ്യമായി അഥിതി തൊഴിലാളികൾക്കായി ഡി.സി.പി സംവിധാനം ആരംഭിച്ചതും നേട്ടമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.