സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബി.ടി.സിയില്‍ 2014 മുതല്‍ അഡ്മിഷനായ ട്രെയിനികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്താന്‍ എം.ഐ.എസ് ഗ്രീവന്‍സ് പോര്‍ട്ടല്‍ മുഖേന അവസരം ലഭ്യമാക്കിയതായി പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0474 2713099. ഓട്ടോയിൽ മദ്യക്കച്ചവടം; ഒരാൾ പിടിയിൽ (ചിത്രം) ചാത്തന്നൂർ: എക്സൈസ് സംഘം കല്ലുവാതുക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ മദ്യക്കച്ചവടം നടത്തി വന്ന ചിറക്കര കണ്ണേറ്റ സ്വദേശി സനൂജ് മൻസിലിൽ എസ്. സലീമിനെ (56) അറസ്റ്റ് ചെയ്തു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ആർ.ജി. വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നിരവധി മദ്യവിൽപന കേസിലെ പ്രതിയാണ്. സ്വന്തം ഓട്ടോയിൽ ആവശ്യക്കാർ പറയുന്ന സ്ഥലങ്ങളിൽ മദ്യം എത്തിച്ച് നൽകുന്നതാണ് രീതി. ഇയാളിൽ നിന്ന് 6.88 ലിറ്റർ വിദേശമദ്യം പിടികൂടി. ഓട്ടോയിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ചിരുന്ന അര ലിറ്ററിന്‍റെ 10 കുപ്പികളും, 375 മില്ലിയുടെ അഞ്ച് കുപ്പി മദ്യവുമാണ് പിടികൂടിയത്. ബിവറേജസിൽ നിന്ന്​ പലപ്പോഴായി വാങ്ങി സൂക്ഷിച്ച മദ്യമാണ് വിൽപന നടത്തിവരുന്നത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ മദ്യവിൽപനക്ക് സഹായിച്ച കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.