മാധ്യമ ഫോട്ടോഗ്രാഫര്‍ക്കുനേരേ ആക്രമണം

.....must... കൊല്ലം: കേരളകൗമുദി ഫോട്ടോഗ്രാഫര്‍ക്കുനേരേ ആക്രമണം. എം.എസ്. ശ്രീധര്‍ലാലിന് നേരെയാണ് വ്യാഴാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. കൊട്ടിയം സ്വദേശിയായ സാബുവാണ് ഇടിക്കട്ട ഉപയോഗിച്ച് ശ്രീധറിനെ ആക്രമിച്ചത്. വൈകീട്ട് ചിന്നക്കട റെസ്റ്റ് ഹൗസിന് സമീപം ചവറുകൂനയില്‍ വീണയാളെ ഫയര്‍ഫോഴ്‌സും പൊലീസും അടങ്ങുന്ന സംഘം രക്ഷിക്കുന്ന ചിത്രം പകര്‍ത്താന്‍ എത്തിയതായിരുന്നു ശ്രീധര്‍ലാല്‍. ചിത്രമെടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറിയ സാബു ശ്രീധര്‍ലാലിനെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഫിസിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്തുടര്‍ന്നെത്തി ഇടിക്കട്ട കൊണ്ട് തലയിലും നെഞ്ചിലും മര്‍ദിക്കുകയായിരുന്നു. ഈ സമയം മറ്റ് നിരവധി മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞമാസം വിസ്മയ കേസ് വിചാരണയുമായി ബന്ധപ്പെട്ട ചിത്രം എടുക്കാന്‍ ജില്ല കോടതി വളപ്പിലെത്തിയ ശ്രീധര്‍ലാലും സാബുവും തമ്മില്‍ കേസിലെ പ്രതിയുടെ ചിത്രം എടുക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ്​ തളർന്നുവീണ ശ്രീധറിനെ ആശുപ്രതിയിലേക്ക് മാറ്റുന്നതിനിടയില്‍ വീണ്ടും ആക്രമിക്കാനെത്തിയ സാബുവിനെ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ശ്രീധര്‍ലാലിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീധര്‍ലാലിന്‍റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ....kc+ kw +ke.........must... കെ.എം.വൈ.എഫ് മെംബര്‍ഷിപ് കാമ്പയിന്‍ കൊല്ലം: ഹിജാബ് നിരോധനം, മീഡിയവണിന്‍റെ സംപ്രേക്ഷണം വിലക്കല്‍ തുടങ്ങി സമുദായത്തിനെതിരായ നീക്കങ്ങളെ ചെറുക്കാന്‍ കെ.എം.വൈ.എഫില്‍ അണിചേര്‍ന്ന് നീതിക്കൊപ്പം നില്‍ക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്ന് ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ്​ കെ.പി. അബൂബക്കര്‍ ഹസ്രത്ത്. കെ.എം.വൈ.എഫ് മെംബര്‍ഷിപ് കാമ്പയിന്‍റെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ഷാക്കിര്‍ ഹുസൈന്‍ ദാരിമി അധ്യക്ഷത വഹിച്ചു. കണ്ണനല്ലൂര്‍ നാഷിദ് ബാഖവി, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, റാഷിദ് പേഴുംമൂട്, കെ.ആര്‍. ഷാഹുല്‍ ഹമീദ് മുസ്​ലിയാര്‍, അനസ് മന്നാനി കണ്ണനല്ലൂര്‍, അക്ബര്‍ഷ മൈലാപ്പൂര് തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.