നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി കാപ്പ പ്രകാരം പൊലീസ്​ പിടിയിൽ

(ചിത്രം) ഇരവിപുരം: 2016 മുതൽ ജില്ലയിലെ വിവിധ പൊലീസ്​ സ്റ്റേഷനുകളിൽ കൊലപാതകം, പിടിച്ചുപറി, പൊലീസിനെ ആക്രമിക്കൽ, വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പ പ്രകാരം ഇരവിപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. ഇരവിപുരം കൂട്ടിക്കട മിറാസ്​ മൻസിലിൽ മിറാസ്​ (24) ആണ് പിടിയിലായത്. 2016 ൽ ഇരവിപുരം സ്റ്റേഷനിൽ കൊലപാതക കേസിൽ പ്രതിയായ മിറാസ്​ 2019 ൽ വധശ്രമ കേസിലും പ്രതിയായിട്ടുണ്ട്. ഇരവിപുരം, കിളികൊല്ലൂർ സ്റ്റേഷൻ പരിധികളിൽ നിരവധി അടിപിടികേസുകളിലും പ്രതിയായിട്ടുണ്ട്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ല പൊലീസ്​ മേധാവി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ഓരോ ​സ്റ്റേഷനിലും സബ് ഇൻസ്​പെക്ടർ റാങ്കിലുള്ള ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായവർക്കെതിരെ കാപ്പ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതാണെന്നും ജില്ല പൊലീസ്​ മേധാവി അറിയിച്ചു. ഇരവിപുരം ഐ.എസ്.എച്ച്.ഒ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അരുൺ ഷാ, ജയേഷ്, പ്രകാശ്, എസ്​.സി.പി.ഒ അനിൽകുമാർ, സി.പി.ഒ അമ്പു എന്നിവരടങ്ങിയ സംഘം സാഹസികമായി കൂട്ടിക്കടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കരുതൽ തടങ്കലിനായി സെൻട്രൽ ജയിലിലേക്കയച്ചു. യുവാവിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ ഇരവിപുരം: യുവാവിനെ ആക്രമിച്ച മൂന്ന് യുവാക്കളെ ഇരവിപുരം പൊലീസ്​ അറസ്​റ്റ് ചെയ്തു. അയത്തിൽ എസ്.വി നഗർ കൈലാസത്തു കിഴക്കതിൽ എം. ശ്രീജിത്ത് (25), അയത്തിൽ സൂര്യ നഗർ കാവുങ്കൽ കിഴക്കതിൽ പി. വിഷ്ണു (23), അയത്തിൽ ഗാന്ധി നഗർ ആനത്തറ കിഴക്കതിൽ ബി. അരുൺ (25, ചന്ദു) എന്നിവരാണ് പിടിയിലായത്. അയത്തിൽ ഗാന്ധി നഗർ 159 വയലിൽ പുത്തൻ വീട്ടിൽ ആർ. രാജേഷിന് (37) ആണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച തെക്കേകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന വാക്കുതർക്കത്തെ തുടർന്ന് രാത്രി 10.30 ഓടെ മുന്നണിക്കുളം ഭാഗത്തുവെച്ചായിരുന്നു ആക്രമണം. രാജേഷിനെയും അനുജനെയും തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ്​ അടിച്ചു. ശ്രീജിത്ത് കത്തികൊണ്ട് നെഞ്ചിൽ കുത്തിയത് തടഞ്ഞതിൽ വലതു കൈപ്പത്തി മുറിഞ്ഞു. രാജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ്​ രജിസ്​റ്റർ ചെയ്ത കേസിലാണ് അറസ്​റ്റ്. ഇരവിപുരം ഐ.എസ്​.എച്ച്.ഒ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ അരുൺഷാ, ജയേഷ്, പ്രകാശ്, എസ്.സി.പി.ഒ അനിൽ കുമാർ, സി.പി.ഒ അമ്പു എന്നിവരടങ്ങിയ സംഘമാണ് അറസ്​റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.