അഞ്ചല്‍ ബൈപാസ് പൂര്‍ത്തീകരണം അടുത്തമാസം

അഞ്ചല്‍: അഞ്ചല്‍ ബൈപാസ് നിര്‍മാണം മാർച്ചോടെ പൂര്‍ത്തീകരിക്കുമെന്ന് പി.എസ്. സുപാല്‍ എംഎല്‍.എ. വിവിധ വകുപ്പ് അധികൃതരുടെയും കരാറുകാരുടേയും സംയുക്തയോഗത്തിന് ശേഷമാണ് എം.എല്‍.എ ഇക്കാര്യമറിയിച്ചത്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത്, റവന്യൂ, വനം, വാട്ടര്‍ അതോറിറ്റി, കിഫ്ബി, കെ.എസ്ഇ.ബി, പഞ്ചായത്ത് അധികൃതരുടെ യോഗമാണ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേർന്നത്. ബൈപാസ് നിര്‍മാണം പുരോഗമിക്കുന്ന ചിലയിടങ്ങളില്‍ മരങ്ങള്‍ മുറിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ചില പ്രശ്നങ്ങളുണ്ടെന്ന് യോഗത്തിൽ കരാറുകാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളില്‍ വേഗത്തില്‍ പരിഹാരം കണ്ടെത്തിയാല്‍ മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ബൈപാസ് തുറന്നുനല്‍കാന്‍ കഴിയുമെന്നും കരാറുകാര്‍ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളോട് ഇക്കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. നിര്‍മാണം പുരോഗമിക്കുന്ന അഞ്ചല്‍-ആയൂര്‍ പാതയുടെ പുരോഗതിയും യോഗം വിലയിരുത്തി. ​െഡപ്യൂട്ടി കലക്ടർ റോയികുമാർ, ആർ.ഡി.ഒ ബി. ശശികുമാര്‍, കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബൈജു, വൈസ് പ്രസിഡന്‍റ് ആനി ബാബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.