ചിത്രം- ചവറ: ചവറ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് ആവശ്യമായ ഫര്‍ണിച്ചർ കെ.എം.എം.എല്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് നിര്‍വഹിച്ചു. 10 ലക്ഷം രൂപ ചെലവിലാണ് 13 ക്ലാസ് മുറികളിലേക്ക് ആവശ്യമായ ബെഞ്ചുകള്‍, ഡെസ്‌കുകള്‍, മേശകള്‍ തുടങ്ങിയവ കമ്പനി നല്‍കിയത്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് കെ.എം.എം.എല്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നതെന്ന് എം.ഡി പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് ജയജിത്ത് അധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ വല്ലഭന്‍, എം.പി.ടി.എ പ്രസിഡന്‍റ് ദീപ, കെ.എം.എം.എല്‍ വെൽഫെയര്‍ മാനേജര്‍ എ.എം. സിയാദ്, പി.ആർ.ഒ പി.കെ. ഷബീര്‍, അധ്യാപക പ്രതിനിധി ജോയ്, സ്റ്റാഫ് സെക്രട്ടറി സബിത, പ്രധാന അധ്യാപിക കെ.എല്‍. സ്മിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.