പുനലൂർ: സംസ്ഥാനത്തെ ആരോഗ്യസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന കയകൽപ് അവാർഡ് വീണ്ടും പുനലൂർ താലൂക്കാശുപത്രിക്ക്. താലൂക്കാശുപത്രിക്കുള്ള പ്രഥമസ്ഥാനമാണ് പുനലൂർ ആശുപത്രിക്ക് ലഭിച്ചത്. ആശുപത്രിയിലെ ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്കാരം ഘടകങ്ങളെ വിലയിരുത്തി കേന്ദ്ര സർക്കാറിന്‍റെ സ്വച്ഛ്ഭാരത് ചട്ടങ്ങൾ പൂർണമായി പാലിക്കുന്ന ആരോഗ്യസ്ഥാപനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്. സംസ്ഥാന തലത്തിൽ 91.6 സ്കോർ താലൂക്കാശുപത്രിക്ക് ലഭിച്ചു. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 2016ൽ കയകൽപ് രണ്ടാം സ്ഥാനവും, 2017ൽ ഒന്നാംസ്ഥാനവും നേടിയിരുന്നു. പ്രതിദിനം 18000 ആളുകൾ വന്നുപോകുന്ന ഈ സ്ഥാപനത്തിൽ 3000 രോഗികൾ ഒ.പിയിലും 1000 രോഗികൾ ഐ.പിയിലും ചികിത്സ തേടുന്നു. ആശുപത്രി ജീവനക്കാരെ നഗരസഭ ചെയർപേഴ്സൻ നിമ്മിഎബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.